രാ​ഹു​ൽ ചെ​പ്പ​ടിവി​ദ്യ​യു​മാ​യി ഉൗ​രു​ചു​റ്റു​ന്നെ​ന്ന്
Monday, December 9, 2019 12:20 AM IST
കാ​ളി​കാ​വ്: വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ ക​ഴി​യാ​തെ പൊ​തു​ജ​ന​ങ്ങ​ളെ പ​റ്റി​ക്കു​ന്ന ചെ​പ്പ​ടി വി​ദ്യ​ക​ളു​മാ​യി ഉൗ​രു​ചു​റ്റു​ക​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ​ന്നു ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വ​ൻ​ഷ​ൻ ആ​രോ​പി​ച്ചു.വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളും യാ​ത്രാ​ക്ലേ​ശ​വും മൂ​ലം പൊ​റു​തി​മു​ട്ടി​യി​രു​ന്ന മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ പ​ദ്ധ​തി​യും ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു മ​തി​യാ​യ വാ​ർ​ഷി​ക വ​രു​മാ​നം ഉ​റ​പ്പു​ത​രു​ന്ന പ​ദ്ധ​തി​യു​ൾ​പ്പെ​ടെ മോ​ഹ​ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ടി​ന്‍റെ എം​പി ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.
കേ​ന്ദ്ര​ത്തി​ൽ നി​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നു അ​ർ​ഹ​ത​പ്പെ​ട്ട വ​രു​മാ​ന വി​ഹി​ത​വും ദു​രി​താ​ശ്വാ​സ സ​ഹാ​യ​വും നി​ഷേ​ധി​ക്കു​ന്ന കേ​ന്ദ്ര​ത്തി​ൽ കേ​ര​ള​ത്തി​നു വേ​ണ്ടി എ​ന്തു നി​ല​പാ​ടെ​ടു​ത്തു​വെ​ന്നു രാ​ഹു​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ളി​കാ​വി​ൽ ചേ​ർ​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ജോ​സ​ഫ് ഉ​ദ്്ഘാ​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​നു​വ​ൽ മ​ണി​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ​സ് ജോ​ണ്‍, കെ.​യു തോ​മ​സ്, ഷാ​ക്കി​ർ തു​വൂ​ർ, ഒ.​എം.ജോ​ർ​ജ്, ബേ​ബി കൊ​ങ്ങ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.