ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ളെ തു​ര​ത്തി
Monday, December 9, 2019 12:20 AM IST
എ​ട​ക്ക​ര: പ​ട്ടാ​പ്പ​ക​ൽ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ പോ​ലീ​സും വ​നം​വ​കു​പ്പും ചേ​ർ​ന്ന് കാ​ട് ക​യ​റ്റി. മൂ​ത്തേ​ടം ചേ​ല​ക്ക​ട​വ് ഗ്രൗ​ണ്ടി​ന് സ​മീ​പം വ​നാ​തി​ർ​ത്തി​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ മൂ​ന്ന് ആ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ട​ത്തെ ക​ണ്ട​ത്. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ ഗ്രൗ​ണ്ടി​ൽ കു​ട്ടി​ക​ൾ ക​ളി​ക്കാ​നെ​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നെ​ല്ലി​ക്കു​ത്ത് ഒൗ​ട്ട് പോ​സ്റ്റി​ലെ ജീ​വ​ന​ക്കാ​രും, വ​ഴി​ക്ക​ട​വ് എ​സ്ഐ വി.​എം.​വി​നു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലി​സ് സം​ഘ​വും ഒ​ൻ​പ​ത് മ​ണി​യോ​ടെ സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ആ​ർ​ആ​ർ​ടി സം​ഘ​ത്തേ​ക​യും സ്ഥ​ല​ത്തെ​ത്തി​ച്ചു.
പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ സം​ഘം ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് ക​യ​റ്റി.