വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം
Monday, December 9, 2019 12:20 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ക​ഐ​സ്ടി​യു സം​സ്ഥാ​ന വ​നി​താ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ടെ​ക് പ​ദ്ധ​തി​ക്ക് കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കു വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു സ​മ്മേ​ള​നം അം​ഗീ​ക​രി​ച്ച പ്ര​മേ​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സ്ത്രീ ​സൗ​ഹൃ​ദ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽഎ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.
കെഎ​സ്ടി​യു ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​തി​ഭാ പു​ര​സ്കാ​രം ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​ഫാ ഫെ​ബി​ന് സ​മ്മാ​നി​ച്ചു. സാ​ഹി​ത്യ രം​ഗ​ത്തെ സേ​വ​ന​ങ്ങ​ൾ​ക്കു സു​ഹ​റ പ​ടി​പ്പു​ര​ക്ക് കെ​എ​സ്ടി​യു ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എ.​കെ.​മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വി​ദ്യാ​ഭ്യാ​സ സ​മ്മേ​ള​നം മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.