മ​ഞ്ചേ​രി​യി​ൽ എ​ൻ​ഡി​പി​എ​സ് കോ​ട​തി
Saturday, December 7, 2019 11:31 PM IST
മ​ഞ്ചേ​രി: നാ​ർ​ക്കോ​ട്ടി​ക് കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി മ​ഞ്ചേ​രി​യി​ൽ എ​ൻ​ഡി​പി​എ​സ് കോ​ട​തി തു​റ​ന്നു. മ​ഞ്ചേ​രി​യി​ലെ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ സ്പെ​ഷ​ൽ കോ​ട​തി​ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കിയാണ് ഇ​ത് ന​ട​പ്പി​ലാ​ക്കി​യ​ത്. ജി​ല്ല കോ​ട​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി.​വി.​ആ​ശ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​പി.​ജോ​ണ്‍ അ​ധ്യ​ക്ഷ​നാ​യി.