കാ​ന്പ​സി​ന​ക​ത്ത് ല​ഹ​രി പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളോ​ട് മ​ന്ത്രി
Saturday, December 7, 2019 11:29 PM IST
നി​ല​ന്പൂ​ർ: കാ​ന്പ​സി​ന​ക​ത്ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ല​ഹ​രി പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളോ​ട് മ​ന്ത്രി മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. നി​ല​ന്പൂ​ർ ഗ​വ.​ഐ​ടി​ഐ​യി​ലെ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് മ​ന്ത്രി വി​ദ്യാ​ർ​ഥി​ക​ളോ​ടാ​യി ല​ഹ​രി വി​രു​ദ്ധ​അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.

ഈ ​അ​ഭ്യ​ർ​ത്ഥ​ന ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ​യു​മെ​ല്ലാം ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥിച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ചു​റ്റം ല​ഹ​രി​മാ​ഫി​യ സം​ഘം വ​ട്ട​മി​ട്ട് പ​റ​ക്കു​ക​യാ​ണ്.
ച​തി​ക്കു​ഴി​യി​ൽ പെ​ട​രു​ത്. കാ​ന്പ​സി​നെ ല​ഹ​രി വി​രു​ദ്ധ ക്യാം​പാ​യി മാ​റ്റ​ണം. അ​ഥ​വാ ഏ​തെ​ങ്കി​ലും കു​ട്ടി ല​ഹ​രി​യി​ൽ അ​ക​പ്പെ​ട്ടാ​ൽ ആ ​കു​ട്ടി​യെ ഒ​റ്റ​പ്പെ​ടു​ത്താ​നോ ശി​ക്ഷി​ക്കാ​നോ ശ്ര​മി​ക്കാ​തെ തി​രു​ത്താ​നാ​വ​ണം ശ്ര​മി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രി ര​ക്ഷി​താ​ക്ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടും പി​ടി​എ​യോ​ടു​മാ​യി പ​റ​ഞ്ഞു.

ല​ഹ​രി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പി​ടി​എ, വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ശ​ക്ത​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ഴി​ല​ധി​ഷ്ഠി​ത പ​ഠ​ന​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​ര​ണം. അ​തോ​ടൊ​പ്പം സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളേ​യും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.