പ​രി​ശോ​ധ​ന ന​ട​ത്തി
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ലെ പു​ലാ​മ​ന്തോ​ൾ വി​ല്ലേ​ജി​ലെ ചീ​ര​ട്ടാ​മ​ല പ്ര​ദേ​ശ​ത്തെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ൽ റ​വ​ന്യൂ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ൽ കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​രി​ങ്ക​ല്ല് ക​യ​റ്റി കൊ​ണ്ടു പോ​കു​ന്ന നാ​ലു ലോ​റി​ക​ളും ചെ​ങ്ക​ല്ല് ക​യ​റ്റി​യ മൂ​ന്നു ലോ​റി​ക​ളും പി​ടി​ച്ചെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​രാ​യ പി.​ടി.​ജാ​ഫ​റ​ലി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ സി.​വ​ല്ല​ഭ​ൻ, എ.​വേ​ണു​ഗോ​പാ​ല​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ജെ​യ്സ​ന്‍റ്, മ​റ്റ് ജീ​വ​ന​ക്കാ​രാ​യ ആ​ന്‍റ​ണി, ജ​യ​പ്ര​കാ​ശ്, പ്ര​സൂ​ണ്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.