വ​നി​താ​കൂ​ട്ടാ​യ്മ പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ത്തും
Saturday, December 7, 2019 11:29 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ദ്യ​വി​രു​ദ്ധ സ്ത്രീ​പ​ക്ഷ പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​ൻ ന​ഗ​ര​സ​ഭ വ​നി​താ കൂ​ട്ടാ​യ്മ​യൊ​രു​ക്കി​യ ശി​ല്പ​ശാ​ല​യി​ൽ തീ​രു​മാ​നി​ച്ചു. രാ​ത്രി​ക​ളി​ൽ പൊ​തു​ഇ​ട​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​നും ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും വ​നി​ത​ക​ൾ​ക്കും അ​വ​കാ​ശ​മു​ണ്ടെ​ന്ന അ​വ​ബോ​ധം സ​മൂ​ഹ​ത്തി​ൽ പ​ട​ർ​ത്താ​നും മ​ദ്യം പോ​ലു​ള്ള മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളെ ദു​ഷി​പ്പി​ക്കു​ന്ന ല​ഹ​രി​ക്ക​പ്പു​റം മ​നു​ഷ്യ​ന്‍റെ കൂ​ട്ടാ​യ്മ ത​ന്നെ​യാ​ണ് ജീ​വി​ത​ത്തി​ന്‍റെ ല​ഹ​രി എ​ന്ന മ​ദ്യ​വി​രു​ദ്ധ ബോ​ധ​വ​ൽ​ക​ര​ണം ന​ൽ​കി​യു​മാ​ണ് കു​ടും​ബ​ശ്രീ​യു​ടെ​യും, ന​ഗ​ര​സ​ഭ​യു​ടെ സു​ധീ​ര സ്നേ​ഹി​ത എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ വ​നി​താ സം​ഘ​ട​ന​ക​ളെ സം​യോ​ജി​പ്പി​ച്ച് വേ​റി​ട്ട പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന് പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​രം ഒ​രു​ങ്ങു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ പെ​ണ്‍​പെ​രു​മ എ​ന്ന പേ​രി​ൽ ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വ​നി​ത​ക​ളു​ടെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് ക​ർ​മ പ​ദ്ധ​തി ത​യാ​റാ​ക്കാ​നാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 12ന​കം ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും പെ​ണ്‍​പെ​രു​മ സ​മി​തി​ക​ൾ രൂ​പീ​ക​രി​ക്കും. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ചെ​യ​ർ​മാ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വ​നി​ത ക​ണ്‍​വീ​ന​റു​മാ​യ സ​മി​തി​യി​ൽ 21 അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​കും. ഡി​സം​ബ​ർ 20ന​കം ന​ഗ​ര​സ​ഭ​യെ മേ​ഖ​ല​ക​ളാ​ക്കി അ​വി​ട​ങ്ങ​ളി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ചെ​യ​ർ​മാ​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ​നി​ത​ക​ണ്‍​വീ​ന​റു​മാ​യി പെ​ണ്‍​പെ​രു​മ മേ​ഖ​ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ഈ ​ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ർ​ഡ് മേ​ഖ​ലാ ത​ല​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​കാ​യി​ക ബോ​ധ​വ​ൽ​ക​ര​ണ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡി​സം​ബ​ർ ,ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും.
22, 23 തി​യ​തി​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി ഗ​വ.​ഗേ​ൾ​സ് സ്കൂ​ളി​ൽ വ​ച്ച് വി​വി​ധ ര​ച​നാ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും .
23, 24 തി​യ​തി​ക​ളി​ൽ വ​നി​ത​ക​ളു​ടെ വ​ടം​വ​ലി​യും കാ​യി​ക​മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. ഡി​സം​ബ​ർ 25 മു​ത​ൽ 30 വ​രെ ഭ​ക്ഷ്യ​മേ​ള സം​ഘ​ടി​പ്പി​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം, വി​ൽ​പ​ന, മ​ത്സ​രം, ക്ലാ​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് അ​ഞ്ചു മു​ത​ൽ ഒ​ൻ​പ​തു വ​രെ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.
ഡി​സം​ബ​ർ 31ന് ​വൈ​കീ​ട്ട് നാ​ലി​നു വ​നി​ത​ക​ളു​ടെ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ പെ​ണ്‍​പെ​രു​മ​യു​ടെ രാ​വ​ര​ങ്ങ് എ​ന്ന പേ​രി​ലു​ള്ള പു​തു​വ​ത്സ​രാ​ഘോ​ഷം ആ​രം​ഭി​ക്കും. രാ​ത്രി 12നു ​നൂ​ത​ന​മാ​യ പു​തു​വ​ത്സ​ര വ​ര​വേ​ൽ​പ്പ് സം​ഘ​ടി​പ്പി​ക്കും. പു​ല​രും വ​രെ ക​ലാ​പ​രി​പാ​ടി​ക​ളു​ണ്ടാ​വും.
മ​ദ്യം ഉ​പ​യോ​ഗി​ച്ച​വ​രെ ആ​ഘോ​ഷ സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. ഇ​തി​ന് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തും. തു​ട​ർ​ന്ന് 2020 ജ​നു​വ​രി മു​ത​ൽ ഡി​സം​ബ​ർ വ​രെ ഓ​രോ മാ​സ​വും വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ൾ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കും. ശി​ല്പ​ശാ​ല​യി​ൽ ന​ഗ​ര​സ​ഭ​യി​ൽ ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന 103 ഓ​ളം വ​നി​ത​ക​ളെ ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്ക് സാ​മൂ​ഹ്യ പി​ന്തു​ണ ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. പ​ദ്ധ​തി​യു​ടെ ഉ​ൽ​ഘാ​ട​ന​വും പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി.​ടി.​ശോ​ഭ​ന സ്വാ​ഗ​തം പ​റ​ഞ്ഞു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ല്ല​ക്കാ​ട്ടി​ൽ ര​തി, മ​ഹി​ളാ ലീ​ഗ് പ്ര​തി​നി​ധി ഹു​സൈ​നാ നാ​സ​ർ, മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി അ​ലീ​നാ മ​രി​യം, ഡോ.​കൊ​ച്ചു എ​സ്.​മ​ണി (പ്ര​സി​ഡ​ന്‍റ് ഐ​എം​എ), ഡോ.​ഫെ​ബി​നാ സീ​തി (പ്ര​സി​ഡ​ന്‍റ് കൂ​ടെ വ​നി​താ കൂ​ട്ടാ​യ്മ), കെ.​വ​ത്സ​ല (വ​നി​ത സി​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ), ഉ​ഷ അ​ത്തി​പ്പ​റ്റ, കെ.​എം.​സു​ജാ​ത, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രേ​മ​ല​ത, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ആ​യി​ഷ, കെ.​ന​സീ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.