ത​ത്സ​മ​യ ക​ത്തെ​ഴു​ത്ത് മ​ത്സ​രം
Saturday, December 7, 2019 12:35 AM IST
മ​ല​പ്പു​റം: സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജി​ല്ലാ ത​ല​ത്തി​ൽ ജ​നു​വ​രി ഒ​ന്നി​നു മ​ല​പ്പു​റ​ത്ത് ത​ത്സ​മ​യ ക​ത്തെ​ഴു​ത്ത് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ന്ധ​രാ​ജ്യ​ത്തെ ഓ​രോ പൗ​ര​നും സ​മ്മ​തി​ദാ​നാ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം​ന്ധ എ​ന്ന​താ​ണ് വി​ഷ​യം. ജി​ല്ലാ ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാന്‌ ഓ​രോ സ്കൂ​ളു​ക​ളി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട പ്രി​ൻ​സി​പ്പ​ൽ​മാ​ർ/​പ്ര​ധാ​നാ​ധ്യാ​പ​ക​ർ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളെ വീ​തം നോ​മി​നേ​റ്റ് ചെ​യ്ത് വി​വ​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ മു​ഖേ​ന ക​ള​ക്ട​റേ​റ്റ് ഇ​ല​ക്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. അം​ഗീ​കൃ​ത സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​ടെ വി​വ​രം ക​ള​ക്ട​റേ​റ്റ് ഇ​ല​ക‌്ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നേ​രി​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0483 2734990.

റോ​ഡ് നിര്‌മാണത്തിന് ഫ​ണ്ട് അ​നു​വ​ദി​ച്ചു

മ​ല​പ്പു​റം: പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ഴു​ങ്ങി​ല​പ്പ​ടി - കോ​ദ​റ​പ്പ​ടി റോ​ഡ് പണിക്ക് വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 4.9 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച് ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.