നാ​ട്ടു​കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി കാ​വും​പ​ടി​യി​ലെ ക്വാ​റി​ക​ൾ
Saturday, December 7, 2019 12:33 AM IST
മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 23-ൽ ​എ​ട​ക്ക​രാ​ണി​ക്ക​ര കാ​വും​പ​ടി​യി​ലെ ക്വാ​റി​ക​ൾ ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ർ. ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു മൂ​ലം തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ളെ​ല്ലാം വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ക്വാ​റി​യി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞി​രു​ന്നു.
മൂ​ന്നു മാ​സ​​മാ​യി ക്വാ​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ട്. തു​ട​ക്കം മു​ത​ൽ ക്വാ​റി​യി​ൽ നി​ന്നു​യ​രു​ന്ന പൊ​ടി​യും മ​റ്റും കാ​ര​ണം ആ​രോ​ഗ്യ ഭീ​ഷ​ണി​യു​ള്ള​താ​യും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക്വാ​റി​യി​ൽ പാ​റ പൊ​ട്ടി​ക്കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ക​ന്പ​നം കൊ​ണ്ടു നി​ര​വ​ധി വീ​ടു​ക​ളി​ൽ അ​ക​ത്തും പു​റ​ത്തു​മ​ട​ക്കം വി​ള്ള​ൽ വീ​ണി​ട്ടു​ണ്ട്. വെ​ടി​പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്ത് വീ​ടി​ന്‍റെ ജ​ന​ലി​ലും മ​റ്റും പ്ര​ക​ന്പ​ന​മു​ണ്ടാ​കു​ന്ന​താ​യും വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ഴ​ക്കാ​ല​മാ​യാ​ൽ ക്വാ​റി​യി​ൽ നി​ന്നു മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങു​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. നേ​ര​ത്തെ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക്വാ​റി പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നു ര​ണ്ടു വ​ർ​ഷം മു​ന്പ് പൂ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ലൈ​സ​ൻ​സ് സം​ഘ​ടി​പ്പി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ങ്കി​ലും പാ​റ പൊ​ട്ടി​ക്കു​ന്ന​തി​ലും മ​റ്റും സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്നി​ല്ലെ​ന്നും നി​ര​ന്ത​ര​മാ​യി പൊ​ട്ടി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.
നാ​ട്ടു​കാ​രു​ടെ പ​രാ​തി മൂ​ലം അ​ഡ്വ​ക്ക​റ്റ് ക​മ്മീ​ഷ​ണ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം നാ​ട്ടു​കാ​ർ​ക്കു ഭീ​ഷ​ണി​യാ​ണെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ലൈ​സ​ൻ​സി​ല്ലാ​ത്ത ആ​ളാ​ണ് ബ്ലാ​സ്റ്റ​ർ ന​ട​ത്തു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി ക​ല്ലു​ക​ൾ കൊ​ണ്ടു പോ​കു​ന്ന​തി​നാ​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ പ്ര​ദേ​ശ​ത്തേ​ക്കു​ള്ള റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. രാ​വി​ലെ മ​ദ്ര​സ​യി​ലേ​ക്കു പോ​കു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് ക്വാ​റി​യി​ലേ​ക്കു വ​രു​ന്ന ലോ​റി​ക​ൾ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള അ​ഞ്ചം​ഗ ക​മ്മി​റ്റി സ്ഥ​ലം പ​രി​ശോ​ധി​ച്ചി​രു​ന്നു.
സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ക​യെ​ന്നു പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​എ സ​ലാം പ​റ​ഞ്ഞു. ക്വാ​റി അ​ട​ച്ചൂപൂ​ട്ടു​ം വ​രെ സ​മ​രം തു​ട​രാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.