കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മിച്ചു
Saturday, December 7, 2019 12:33 AM IST
കൊ​ണ്ടോ​ട്ടി:കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​യ ബം​ഗാ​ൾ സ്വ​ദേ​ശി പോ​ലീ​സ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ബം​ഗാ​ൾ പൂ​ർ​ധ ബ​ർ​ദ​മ​ൻ സ്വ​ദേ​ശി എ​സ്.​കെ.​അ​ണ്ണാ​യി(32)​ആ​ണ് കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. ബം​ഗാ​ളി​ൽ ഒ​രു രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​യാ​യ അ​ണ്ണാ​യി കേ​ര​ള​ത്തി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു. പി​ന്നീ​ട് കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന ഇയാളെക്കുറിച്ച് വി​വ​രം ലഭിച്ച ബം​ഗാ​ൾ പോ​ലീ​സ് കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കാ​യി കൊ​ണ്ടോ​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
കേ​സ് അ​ന്വേ​ഷി​ക്കു​ന്ന നാ​ലു സി​ഐ​ഡി ബം​ഗാ​ൾ പോ​ലീ​സാ​ണ് പ്ര​തി​യെ തേ​ടി കൊ​ണ്ടോ​ട്ടി​യി​ലെ​ത്തി​യി​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.