ശുചിമുറിയില്‌ കാ​മ​റ : ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി
Saturday, December 7, 2019 12:33 AM IST
ച​ങ്ങ​രം​കു​ളം: ശുചിമുറിയില്‌ മൊ​ബൈ​ൽ കാ​മ​റ വ​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. എ​ര​മം​ഗ​ലം ന​ര​ണി​പ്പു​ഴ റോ​ഡി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന കെ​ട്ടി​ട​ത്തി​ലെശുചിമുറിക്കുള്ളി​ലാ​ണ് തൊ​ട്ട​ടു​ത്ത ബാ​ത്ത് റൂ​മി​നു​ള്ളി​ൽ നി​ന്നു​ള്ള ദ്വാ​ര​ത്തി​ൽ തി​രി​ച്ച് വ​ച്ച നി​ല​യി​ൽ ഇ​യാ​ൾ മൊ​ബൈ​ൽ കാ​മ​റ ഓ​ണ്‍ ചെ​യ്ത് വ​ച്ച​ത്. ഇ​തു ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ സ​മീ​പ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്നു നാ​ട്ടു​കാ​ർ ചേ​ർ​ന്നു മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പി​ടി​കൂ​ടി പൂ​ട്ടി​യി​ട്ട ശേ​ഷം പെ​രു​ന്പ​ട​പ്പ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സെ​ത്തി യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ പ​രാ​തി ഇ​ല്ലാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത പോ​ലീ​സ് അ​തു ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. യു​വാ​വി​നെ​തി​രെ പ​രാ​തി ന​ൽ​കി​യാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.