16 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ പ​ദ്ധ​തി​യാ​യി
Saturday, December 7, 2019 12:33 AM IST
മ​ല​പ്പു​റം: മ​ല​യാ​ളി​യു​ടെ മാ​റി​യ ഭ​ക്ഷ​ണ സം​സ്കാ​ര​ങ്ങ​ൾ​ക്കി​ട​യി​ലും ത​ന​താ​യ ഭ​ക്ഷ​ണ രീ​തി​ക​ൾ കാ​ത്തു സൂ​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മെ​ന്ന് കെ.​എ​ൻ.​എ ഖാ​ദ​ർ എം​എ​ൽ​എ. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് സം​സ്ഥാ​ന​ത്തു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ഭ​ക്ഷ്യ സു​ര​ക്ഷാ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എ.​ആ​ർ ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പോ​രൂ​ർ, പെ​രു​വ​ള​ളൂ​ർ, കീ​ഴാ​റ്റൂ​ർ, കു​ഴി​മ​ണ്ണ, എ​ട​ക്ക​ര, കാ​ല​ടി, ഇ​രു​ന്പി​ളി​യം, ആ​ല​ങ്കോ​ട്, പു​ളി​ക്ക​ൽ, ക​ൽ​പ്പ​ക​ഞ്ചേ​രി, തെ​ന്ന​ല, കൂ​ട്ടി​ല​ങ്ങാ​ടി, ആ​ന​ക്ക​യം, എആ​ർ ന​ഗ​ർ, നി​റ​മ​രു​തൂ​ർ, മേ​ലാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ്കൂ​ൾ, കോ​ള​ജ്, ആ​ശു​പ​ത്രി​ക​ൾ, ഹോ​സ്റ്റ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​സ്/​കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ർ, അ​ങ്ക​ണ​വാ​ടി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ക​ർ​ഷ​ക​ർ, ക​ച്ച​വ​ട​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷ​യെ സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.
ഭ​ക്ഷ​ണ നി​ർ​മാ​ണ, വി​ത​ര​ണ, വി​ൽ​പ്പ​ന രം​ഗ​ത്തു​ള്ള വ്യാ​പാ​രി​ക​ൾ, സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഭ​ക്ഷ്യ സു​ര​ക്ഷാ ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ മേ​ള​ക​ൾ ന​ട​ത്തും.
റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സു​ര​ക്ഷി​താ​ഹാ​ര​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഡോ​ക്യു​മെ​ന്‍റ​റി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും പ​രി​ശീ​ല​ന​വും ന​ൽ​കും.
ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റിം​ഗ് ലാ​ബു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള​ള കു​ടി​വെ​ള​ള പ​രി​ശോ​ധ​ന, ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കും.
ക​ർ​ഷ​ക​ർ​ക്ക് ജൈ​വ​കൃ​ഷി, കു​ട്ടി​ക​ൾ​ക്കും, ര​ക്ഷി​താ​ക്ക​ൾ​ക്കും സു​ര​ക്ഷി​താ​ഹാ​രം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.