ക്രി​സ​്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം: ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Saturday, December 7, 2019 12:33 AM IST
മ​ല​പ്പു​റം: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ല​യി​ലേ​ക്കു ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡു​ക​ൾ ശ​ക്ത​മാ​ക്കി.
മ​ല​പ്പു​റം എ​ക്സൈ​സ് ഡി​വി​ഷ​നി​ൽ ന​ട​ത്തി​യ 728 റെ​യ്ഡു​ക​ളി​ൽ നി​ന്നാ​യി 30 കി​ലോ​ഗ്രാം ക​ഞ്ചാ​വും 7.8 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും ര​ണ്ടു വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
41 എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ 42 പേ​രെ​യും 68 അ​ബ്കാ​രി കേ​സു​ക​ളി​ലാ​യി 62 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. 225 ലി​റ്റ​ർ ചാ​രാ​യം വാ​റ്റാ​ൻ പാ​ക​പ്പെ​ടു​ത്തി​യ വാ​ഷും 54 ലി​റ്റ​ർ ഇ​ത​ര​സം​സ്ഥാ​ന മ​ദ്യ​വും 222 ലി​റ്റ​ർ ഐ​എം​എ​ഫ്എ​ൽ, അ​ഞ്ച് ലി​റ്റ​ർ വ്യാ​ജ​മ​ദ്യ​വും പി​ടി​കൂ​ടി.
178 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും സ്കൂ​ൾ പ​രി​സ​ര​ത്തും പൊ​തു സ്ഥ​ല​ത്തും പു​ക​വ​ലി​ച്ച​തി​ന് എ​തി​രാ​യി 291 കോ​ട്പ കേ​സു​ക​ളും മ​റ്റു നി​ര​വ​ധി പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.
ക​ള്ളു​ഷാ​പ്പു​ക​ൾ, വി​ദേ​ശ​മ​ദ്യ​ശാ​ല​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, ട്രെ​യി​ൻ, ഇ​ത​ര സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, അ​ബ്കാ​രി/​എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഷാ​ഡോ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രി​ക്കു​മെ​ന്നും വ​ഴി​ക്ക​ട​വ് എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ പി. ​ബാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു മ​ല​പ്പു​റം ആ​സ്ഥാ​ന​മാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
വ്യാ​ജ​മ​ദ്യ നി​ർ​മാ​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ ക​ണ്‍​ട്രോ​ൾ റൂം, ​മ​ല​പ്പു​റം ടോ​ൾ ഫ്രീ ​ന​ന്പ​ർ - (0483.2734886), 1800 425 4886, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, മ​ല​പ്പു​റം- (9447178062),അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ, മ​ല​പ്പു​റം-(9496002870) തു​ട​ങ്ങി​യ ന​ന്പ​റു​ക​ളി​ൽ അ​റി​യി​ക്കാം.