സാ​യു​ധാ സേ​നാ പ​താ​ക ദി​നാ​ച​ര​ണം ഇ​ന്ന്
Saturday, December 7, 2019 12:33 AM IST
മ​ല​പ്പു​റം: സൈ​നി​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10.30ന് ​മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ സാ​യു​ധാ സേ​നാ പ​താ​ക ദി​നാ​ച​ര​ണം ന​ട​ത്തും. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ പ​താ​ക വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, ജി​ല്ലാ സൈ​നി​ക ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് മേ​ജ​ർ പി. ​ശി​വ​ശ​ങ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വി​മു​ക്ത ഭ​ട​ൻ​മാ​ർ​ക്കും ആ​ശ്രി​ത​ർ​ക്കും ധ​ന​സ​ഹാ​യ​വും എ​സ്എ​സ്എ​ൽ​സി,പ്ല​സ്ടു വി​ഷ​യ​ങ്ങ​ൾ​ക്കും എ​പ്ല​സ് നേ​ടി​യ വി​മു​ക്ത ഭ​ട​ൻ​മാ​രു​ടെ മ​ക്ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ക്കും.