സാ​ന്ത്വ​ന നി​ധി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 7, 2019 12:32 AM IST
അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് ബ്ലോ​ക്ക് ഉൗ​ർ​ങ്ങാ​ട്ടി​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റ് വെ​റ്റി​ല​പ്പാ​റ മൂ​ന്നാം വാ​ർ​ഡി​ലെ ഭ​വ​ന​ങ്ങ​ളി​ൽ നി​ന്നു സാ​ന്ത്വ​ന നി​ധി സ്വ​രൂ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം അ​രീ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മി പ​റ​ന്പ​ൻ നി​ർ​വ​ഹി​ച്ചു.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഉ​മ്മ​ർ, ഡോ. ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം ബെ​ന്നി പോ​ൾ, ഉൗ​ർ​ങ്ങാ​ട്ടി​രി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എം കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സാ​ന്ത്വ​ന നി​ധി​യി​ൽ നി​ന്നു ല​ഭി​ക്കു​ന്ന തു​ക കൊ​ണ്ടു കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ​ക്കു പ​രി​ച​ര​ണം, എ​യ​ർ​ബെ​ഡ്, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഫി​സി​യോ തെ​റാ​പ്പി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നും നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക.
ഫി​സി​യോ തെ​റ​പി​സ്റ്റ് ദി​ലീ​പ് ന​ന്ദി പ​റ​ഞ്ഞു.