സ്കൂ​ൾ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ്
Saturday, December 7, 2019 12:32 AM IST
എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ നൂ​റു​മേ​നി വി​ള​വ്. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​ല്ലി​ക്ക​ൽ ഷാ​ജ​ഹാ​ൻ കൃ​ഷി​ക്കാ​യി ന​ൽ​കി​യ ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ്, പ​രി​സ്ഥി​തി ക്ല​ബ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ​ർ, വെ​ണ്ട, പാ​വ​ൽ, പ​ട​വ​ലം, മ​ത്ത​ൻ, കു​ന്പ​ളം, വ​ഴു​ത​ന, ചീ​ര, അ​മ​ര, മു​ള​ക് എ​ന്നി​വ കൃ​ഷി ചെ​യ്ത​ത്. മു​ട്ടി​ക്ക​ട​വ് ജി​ല്ലാ വി​ത്തു​കൃ​ഷി​ത്തോ​ട്ടം, കൃ​ഷി​ഭ​വ​ൻ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി അ​നി​ൽ​കു​മാ​ർ, സു​ധീ​ർ പ​ന്ന​പ്പാ​ല, കോ​ഴി​ക്കോ​ട​ൻ ഷൗ​ക്ക​ത്ത്, കൃ​ഷി ഓ​ഫീ​സ​ർ ലി​ജു ഏ​ബ്ര​ഹാം, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ​ന്ധ്യ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പ്ര​കാ​ശ് പി. ​നാ​യ​ർ, പി. ​സൂ​സ​ൻ, സി. ​ബാ​ല​ഭാ​സ്ക​ര​ൻ, മെ​ബി​ൻ കെ. ​ബി​ജു, കെ.​വി. അ​ന​ഘ, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, വ​ർ​ഗീ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി.​എ. റ​ജീ​ന, എ.​സി. ജോ​ജി​ഷ്, ടി.​എ​ൻ. ശോ​ഭ​ന, ടി. ​അ​ഖി​ൽ, എ. ​ആ​തി​ര, എം.​എം. ഇ​ർ​ഷാ​ദ്, കെ. ​സൗ​മ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.