പ​ട്ടി​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‌ ജ​ല​വി​ത​ര​ണ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, December 7, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ട്ടി​ക്കാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നാ​യി 7,36000 രൂ​പ ചെ​ല​വ​ഴി​ച്ചു ജി​ല്ലാ സു​വ​ർ​ണ ജൂ​ബി​ലി സ്മാ​ര​ക ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ജ​ല​വി​ത​ര​ണ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി. പ​ട്ടി​ക്കാ​ട്ടെ ക്വാ​റി​യി​ൽ പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​എ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് അം​ഗം സി.​പി അ​ബ്ദു​ള്ള, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ.​ടി ക​ദീ​ജ, ഹ​രീ​ഷ് ബാ​ബു, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​അ​ബ്ദു​ൾ ബ​ഷീ​ർ, ഹെ​സ്മി​സ്ട്ര​സ് ക്രി​സ്റ്റീ​ന തോ​മ​സ്, കെ.​ടി സ​ജ​ദ്, വേ​ലു , എ. ​ഉ​മ്മ​ർ, പി​ടി​എ മു​ൻ പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് എം. ​നി​സ്താ​ർ, വി. ​ജ്യോ​തി​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ് നി​ർ​മി​ക്കാ​നു​ദേ​ശി​ക്കു​ന്ന സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ന​ട​ത്തി​യ ലി​ഗ് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്നു സ​മാ​ഹ​രി​ച്ച തു​ക സ്കൂ​ൾ ചെ​യ​ർ​മാ​ൻ പി. ​മ​സൂ​ദ് ഹാ​ജി എ​ൻ​എ​സ്എ​സ് ലീ​ഡ​ർ ശീ​ത​ളി​ന് കൈ​മാ​റി.