മ​ഞ്ചേ​രി​യി​ൽ കാ​ൽ​ന​ട​യാ​ത്ര ദു​സ​ഹ​മാ​കു​ന്നു
Friday, December 6, 2019 12:36 AM IST
മ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് മ​ഞ്ചേ​രി​യി​ലെ തെ​രു​വീ​ഥി​ക​ൾ ദു​രി​ത​മാ​കു​ന്നു. ന​ഗ​ര​ത്തി​ലെ വ​ഴി​യ​രി​കി​ൽ വ്യാ​പ​ക​മാ​യു​ള്ള അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, അ​നി​യ​ന്ത്രി​ത​മാ​യ തെ​രു​വു​ക​ച്ച​വ​ട​ങ്ങ​ൾ, അ​ന​ധി​കൃ​ത ക​യ്യേ​റ്റ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മു​ഖ്യ​കാ​ര​ണം. മ​തി​യാ​യ ലൈ​സ​ൻ​സു​ക​ളും വ​ൻ​തു​ക​മു​ട​ക്കി​യ ക​ട​മു​റി​ക​ളും ഉ​പ​യോ​ഗി​ച്ച് വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല, കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ഴി​വാ​ണി​ഭ​ക്കാ​രു​ണ്ടാ​ക്കു​ന്ന പ്ര​യാ​സ​ങ്ങ​ൾ ചി​ല്ല​റ​യ​ല്ല. ന​ഗ​ര​ത്തി​ൽ സ​ദാ രൂ​പ​പ്പെ​ടു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കും ത​ക​ർ​ന്ന ന​ട​പ്പാ​ത​ക​ളും ദു​രി​തം വി​ത​ക്കു​ന്പോ​ൾ ന​ട​പ്പാ​ത കൈ​യേ​റി​യു​ള്ള വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ​തി​രെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്. മ​ഞ്ചേ​രി കോ​ഴി​ക്കോ​ട് റോ​ഡി​ലെ സ്വ​കാ​ര്യ മാ​ളി​ന്‍റെ മു​ൻ​ഭാ​ഗം സൗ​ന്ദ​ര്യ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​യ്യേ​റി​യ​താ​യി പ​രാ​തി​യു​ണ്ട്. സ്വ​കാ​ര്യ സ്ഥാ​പ​നം ഇ​ൻ​ർ​ലോ​ക്ക് പ​തി​ച്ച് ത​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യാ​ക്കി​യ ഈ ​ഭാ​ഗം പൊ​തു​മ​രാ​മ​ത്ത് റോ​ഡ് ക​യ്യേ​റി​യ​താ​ണ്. സാ​ധാ​ര​ണ ഗ​തി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സൗ​ന്ദ​ര്യ വ​ത്ക്ക​ര​ണ​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് നി​ശ്ചി​ത ഫീ​സും ഡെ​പ്പോ​സി​റ്റും വാ​ങ്ങി അ​നു​മ​തി ന​ൽ​കാ​റു​ണ്ട്.
എ​ന്നാ​ൽ യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യ​ത്തി​നു ഹാ​നി​ക​ര​മാ​യ വി​ധ​ത്തി​ലു​ള്ള ക​യ്യേ​റ്റ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് പൊ​തു​അ​ഭി​പ്രാ​യം. തൊ​ട്ട​ടു​ത്ത ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും മ​റ്റും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ നി​ത്യേ​ന കാ​ൽ​ന​ട​യാ​യി പോ​കു​ന്ന ഈ ​ഭാ​ഗ​ത്ത് വ​ള​ച്ചു​കെ​ട്ടി​യ​തി​നാ​ൽ റോ​ഡി​ൽ ക​യ​റി ന​ട​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ്.
ഇ​തു പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.
ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ഇ​ല്ലാ​താ​ക്കു​ന്ന അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ജി​ല്ല​യി​ലെ ഇ​ത​ര ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വീ​തി​കു​റ​ഞ്ഞ റോ​ഡു​ക​ളാ​ണ് മ​ഞ്ചേ​രി​യി​ലേ​റെ​യും.
വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഗ​താ​ഗ​ത​കു​രു​ക്കും പ​തി​വാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗും ക​യ്യേ​റ്റ​വും വ​ഴി​യോ​ര ക​ച്ച​വ​ട​വും ഭീ​ഷ​ണി​യാ​കു​ന്ന​ത്.