നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ​എ​സി​ൽ ‘അധ്യാപകനായി’ ക​ള​ക്ട​ർ
Friday, December 6, 2019 12:36 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ഭ​ര​ണ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് അ​ൽ​പ്പ​നേ​രം അ​ധ്യാ​പ​ക​ന്‍റെ വേ​ഷ​ത്തി​ലെ​ത്തി​യ​ത് കു​ട്ടി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. ഉ​ച്ച​യ്ക്ക് ശേ​ഷം മു​ഹ​മ്മ​ദ് സാ​ലി​യു​ടെ ഇം​ഗ്ലീ​ഷ് ക്ലാ​സി​ന് കാ​തോ​ർ​ത്തി​രു​ന്ന നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ​എ​സി​ലെ പ്ല​സ്ടു കൊ​മേ​ഴ്സ് ക്ലാ​സി​ലേ​ക്ക് പെ​ട്ടെ​ന്ന് പു​തി​യൊ​രു അ​ധ്യാ​പ​ക​നെ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ ഒ​ന്നു പ​ക​ച്ചു. ക്ലാ​സി​ലെ​ത്തി​യ ആ​ൾ ക്ലാ​സെ​ടു​ത്തു കൊ​ണ്ടി​രു​ന്ന അ​ധ്യാ​പ​ക​ന്‍റെ അ​നു​മ​തി​യോ​ടെ ഇം​ഗ്ലീ​ഷ് പു​സ്ത​കം ക​യ്യി​ലെ​ടു​ത്തു. ഒ​രു ആം​ഗ​ലേ​യ ഭാ​ഷാ​ധ്യാ​പ​ക​ന്‍റെ മ​ട്ടി​ൽ ത​ന്‍റെ മു​ന്നി​ലി​രു​ന്ന അ​നു​മോ​ളോ​ട് പു​സ്ത​ക​ത്തി​ലെ ഒ​രു ഭാ​ഗം വാ​യി​ക്കാ​നാ​വ​ശ്യ​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ് കു​ട്ടി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​കാ​ണ് ത​ങ്ങ​ളു​ടെ മു​ന്നി​ൽ അ​ധ്യാ​പ​ക​നാ​യി നി​ൽ​ക്കു​ന്ന​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ജി​ല്ല​യി​ലെ ഭൂ​മി​ക്കു​ത്ത്, പാ​ട്ട​ക്ക​രി​ന്പ് ആ​ദി​വാ​സി​കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങ​വേ​യാ​ണ് ക​ള​ക്ട​ർ നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ​എ​സി​ലെ ക്ലാ​സ് മു​റി​യി​ലെ​ത്തി​യ​ത്.
ഇം​ഗ്ലീ​ഷ് പു​സ്ത​കം മാ​റ്റി മു​ഖ്യ​വി​ഷ​യ​മാ​യ കൊ​മേ​ഴ്സി​ലേ​ക്ക് ക​ട​ന്ന ക​ള​ക്ട​ർ മാ​ഷ് ന്ധ​ല​യ​ബി​ലി​റ്റി’ എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം വി​ശ​ദ​മാ​ക്കാ​ൻ രാ​ഹു​ൽ എ​ന്ന വി​ദ്യാ​ർ​ഥി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി​യ രാ​ഹു​ലി​നെ അ​ഭി​ന​ന്ദി​ച്ചു നി​ന്ന ക​ള​ക്ട​ർ അ​ൽ​പ്പം വൈ​കി വ​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്നേ​ഹം ക​ല​ർ​ന്ന ഭാ​ഷ​യി​ൽ ശാ​സി​ച്ച് ക്ലാ​സി​ലി​രു​ത്തി. ഇ​ട​വേ​ള സ​മ​യ​ത്ത് ന​ന്നാ​യി ക​ളി​യ്ക്ക​ണ​മെ​ന്നും ഒ​പ്പം ത​ന്നെ ശു​ചി​ത്വ​വും കൃ​ത്യ​നി​ഷ്ഠ​യും പാ​ലി​ക്ക​ണ​മെ​ന്നു​ള്ള ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം കു​ട്ടി​ക​ൾ ത​ല​കു​ലു​ക്കി സ​മ്മ​തി​ച്ചു.
അ​വ​രോ​ട് യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങു​ന്പോ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി പ​ഠി​പ്പി​ച്ച ക​ള​ക്ട​റെ നി​റ​ഞ്ഞ ഹ​ർ​ഷാ​ര​വ​ത്തോ​ടെ കു​ട്ടി​ക​ൾ യാ​ത്ര​യാ​ക്കി. സ്കൂ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മ​റ്റും ന​ട​ന്ന് ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട ശേ​ഷം ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ
ന​ൽ​കി​യാ​ണ് ക​ള​ക്ട​ർ മ​ട​ങ്ങി​യ​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും സ്കൂ​ൾ അ​ധ്യാ​പ​ക​രും ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.