ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വം: ചെ​റി​യ​മു​ണ്ട​വും പെ​രു​മ​ണ്ണ ക്ലാ​രി​യും ജേ​താ​ക്ക​ൾ
Friday, December 6, 2019 12:36 AM IST
മ​ല​പ്പു​റം: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ​ത്തി​ൽ ക​ലാ​വി​ഭാ​ഗ​ത്തി​ൽ ചെ​റി​യ​മു​ണ്ടം ഗ്രാ​മ പ​ഞ്ചാ​യ​ത്തും കാ​യി​ക വി​ഭാ​ഗ​ത്തി​ൽ പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ജേ​താ​ക്ക​ളാ​യി. ക​ലാ​കാ​യി​ക വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നാ​ണ് ര​ണ്ടാം​സ്ഥാ​നം.​
ചെ​ട്ടി​യാം കി​ണ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​എ.​റ​സാ​ഖ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പെ​രു​മ​ണ്ണ ക്ലാ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ പൊ​തു​വാ​ത്ത് അ​ധ്യ​ക്ഷ​യാ​യി. ഇ.​ഗീ​ത, ക​വ​റൊ​ടി മു​ഹ​മ്മ​ദ്, മു​ജീ​ബ് താ​നാ​ളൂ​ർ, കെ.​പ്രേ​മ​രാ​ജ​ൻ, പി.​ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.