പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ വീ​ക്ക​ത്തി​ന് കിം​സ് അ​ൽ​ശി​ഫ​യി​ൽ അ​പൂ​ർ​വ ശ​സ്ത്ര​ക്രി​യ
Friday, December 6, 2019 12:36 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ അ​സാ​ധാ​ര​ണ വീ​ക്ക​ത്തി​നു പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ തു​റ​ന്ന ശ​സ്ത്ര​ക്രി​യ. സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ ഖ​ത്തീ​ഫു​ക്കാ​ര​നാ​യ മ​ഹ്ദി അ​ഹ​മ്മ​ദ് അ​ൽ ഇ​ബ്രി​ക്കി​നാ​ണ് (52) ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.
ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പ്രോ​സ്റ്റേ​റ്റി​ന്‍റെ വ​ലി​പ്പം ത​ട​സ​മാ​യ​തോ​ടെ​യാ​ണ് ഉ​ന്ന​ത ചി​കി​ത്സ​യ്ക്കാ​യി ന​വം​ബ​ർ 11നു ​പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്. , മ​ഹ്ദി അ​ഹ​മ്മ​ദി​നെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​ക്കി. അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​നിം​ഗി​ലൂ​ടെ പ്രോ​സ്റ്റേ​റ്റി​നു 462 സി​സി തൂ​ക്കം വ​രു​മെ​ന്ന് ക​ണ്ടെ​ത്തി. ന​വം​ബ​ർ 18നു ​ക​ണ്‍​സ​ൾ​ട്ട​ന്‍റ് യൂ​റോ​ള​ജി​സ്റ്റും ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​നു​മാ​യ ഡോ. ​പി.​എം. മു​ര​ളി​യു​ടെ​യും അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​സാ​ജ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ഹ്ദി അ​ഹ​മ്മ​ദി​നെ തു​റ​ന്ന ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ്രോ​സ്റ്റാ​റ്റെ​ക്റ്റ​മി ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പു​റ​ത്തെ​ടു​ത്ത പ്രോ​സ്റ്റേ​റ്റി​ന്‍റെ യ​ഥാ​ർ​ഥ തൂ​ക്കം 526 ഗ്രാ​മാ​യി​രു​ന്നു. സാ​ധാ​ര​ണ പു​രു​ഷ​ൻ​മാ​രി​ൽ ക​ണ്ടു​വ​രു​ന്ന പ്രോ​സ്റ്റേ​റ്റി​ന്‍റെ അ​ള​വ് 50 മു​ത​ൽ 120 ഗ്രാം ​വ​രെ​യാ​ണ്. എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ ബാ​ഹ്യ​മാ​യ മ​റ്റു മു​റി​വു​ക​ൾ ഒ​ന്നു​മി​ല്ലാ​തെ ത​ന്നെ ഇ​ത്ത​രം പ്രോ​സ്റ്റേ​റ്റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യും.
പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെ വ​ള​ർ​ച്ച ക്ര​മാ​തീ​ത​മാ​കു​ന്ന​തും അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്ന​തും പു​രു​ഷ​ൻ​മാ​രി​ലെ പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​റി​നു സ​ഹാ​യ​ക​മാ​കു​മെ​ന്ന​ത് കൂ​ടാ​തെ മൂ​ത്രാ​ശ​യ​ത്തി​ന്‍റെ​യും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണെ​ന്നു ഡോ. ​മു​ര​ളി അ​റി​യി​ച്ചു. ലോ​ക​ത്ത് തു​റ​ന്ന ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ നീ​ക്കം ചെ​യ്തി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ പ്രോ​സ്റ്റേ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് യൂ​റോ​പ്പി​ലാ​ണ് (750 ഗ്രാം), ​ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചു ഇ​ത്ര​യും വ​ലി​യ പ്രോ​സ്റ്റേ​റ്റ് നീ​ക്കം ചെ​യ്ത​താ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​സ​ങ്കീ​ർ​ണ​ത​ക​ൾ ഏ​റെ നി​റ​ഞ്ഞ​താ​ണ് ഇ​ത്ത​രം ശാ​സ്ത്ര​ക്രി​യെ​ന്നും ശ​സ്ത്ര​ക്രി​യ​ക്ക് ശേ​ഷം അ​പൂ​ർ​വ​മാ​യി രോ​ഗി​ക്ക് മൂ​ത്രം ഒ​ഴി​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ ശ​ക്തി ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡോ​ക്ട​ർ പി.​എം. മു​ര​ളി പ​റ​ഞ്ഞു.
വി​ദേ​ശ​ത്തു നി​ന്നു ചി​കി​ത്സ​ക്കാ​യെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പേ​ഷ്യ​ന്‍റ്സ് റി​ലേ​ഷ​ൻ​സ് (ഐ​പി​ആ​ർ) ദീ​ർ​ഘ​കാ​ല​മാ​യി കിം​സ് അ​ൽ​ശി​ഫ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യി ഹോ​സ്പി​റ്റ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പി. ഉ​ണ്ണീ​ൻ അ​റി​യി​ച്ചു.
കിം​സ് അ​ൽ​ശി​ഫ ഹോ​സ്പി​റ്റ​ലി​ൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഹോ​സ്പി​റ്റ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ. ​പി. ഉ​ണ്ണീ​ൻ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് യൂ​റോ​ള​ജി​സ്റ്റും ട്രാ​ൻ​സ്പ്ലാ​ന്‍റ് സ​ർ​ജ​നു​മാ​യ ഡോ. ​പി.​എം മു​ര​ളി, അ​ന​സ്തേ​ഷ്യോ​ള​ജി​സ്റ്റ് ഡോ. ​സാ​ജ​ൻ, സൗ​ദി പൗ​ര​ൻ​മാ​രാ​യ മ​ഹ്ദി അ​ഹ​മ്മ​ദ്, ബ​ന്ധു​വാ​യ അ​ലി ഹ​സ​ൻ, ഓ​വ​ർ​സീ​സ് മാ​നേ​ജ​ർ എ​ൻ.​പി മു​ഹ​മ്മ​ദ് അ​ലി, ഹെ​ൽ​ത്ത് കെ​യ​ർ പ്രൊ​മോ​ഷ​ൻ മാ​നേ​ജ​ർ പി.​ടി അ​ബ്ദു​ല്ല ശാ​ക്കി​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.