വ​ന്ദേ​മാ​ത​ര തി​ല​കം പ​ര​പ്പ​ന​ങ്ങാ​ടി​ക്ക്
Saturday, November 23, 2019 12:50 AM IST
മേ​ലാ​റ്റൂ​ർ: സം​സ്കൃ​തം വ​ന്ദേ​മാ​ത​ര ആ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ ന​ന്പ​ർ 21 നു ​ഒ​ന്നാം സ്ഥാ​ന​മെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ അ​നൗ​ണ്‍​സ് വ​ന്ന​പ്പോ​ൾ പ​ര​പ്പ​ന​ങ്ങാ​ടി എ​സ്എ​ൻ​എം ഹ​യ​ർ​സെ​ക്ക​ൻ​ഡി സ്കൂ​ൾ ടീം ​ആ​ഹ്ലാ​ദാ​ര​വ​ത്തി​ൽ മു​ങ്ങി.
മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന​തി​ലേ​റെ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു സം​സ്കൃ​താ​ധ്യാ​പി​ക യു. ​അ​ശ്വ​തി​ക്കെ​ന്ന് ആ ​ഗു​രു​നാ​ഥ​യു​ടെ മു​ഖം വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.
വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട നി​ബ​ന്ധ​ന​ക​ളെ​ല്ലാം പാ​ലി​ച്ചു എ​ന്ന​താ​ണ് കു​ട്ടി​ക​ൾ​ക്കു നേ​ട്ട​മാ​യ​ത്.
ക ​പി.​പി അ​പ​ർ​ണ, പി. ​സ്വാ​തി, വി.​കെ ന​വ്യ, കെ.​പി ആ​ദി​ത്യ, പി. ​അ​ന​ഘ, അ​മി​ഷ​ദാ​സ്, വി.​എ​ച്ച് ദേ​വ​വ​തി എ​ന്നി​വ​രാ​യി​രു​ന്നു ദേ​വ​ഭാ​ഷ​യി​ൽ വ​ന്ദേ​മാ​ത​രം ആ​ലാ​പി​ച്ച​ത്.
എ​ന്നാ​ൽ മ​ത്സാ​രാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​മ​ല്ലാ​തെ കാ​ണി​ക​ളു​ടെ സാ​ന്നി​ധ്യം ശു​ഷ്ക​മാ​യ വേ​ദി അ​ഞ്ചി​ൽ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ടെ മു​റു​മു​റു​പ്പു​യ​ർ​ന്നു. മേ​ലാ​റ്റൂ​ർ ചോ​ല​ക്കു​ള​ത്തെ ടി.​എം ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലാ​ണ് സം​സ്കൃ​ത വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളെ​ല്ലാം ന​ട​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ടീ​മി​നാ​കും ഒ​ന്നാം സ്ഥാ​ന​മെ​ന്ന് അ​തു​വ​രെ ഉ​റ​പ്പി​ച്ചി​രു​വ​രെ​ല്ലാം ആ​വ​ലാ​തി​ക​ളു​ടെ കെ​ട്ട​ഴി​ച്ചി​രി​ക്കു​ക​യാ​ണ്.