ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സ്: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ഞ്ചേ​രി​യി​ൽ
Friday, November 22, 2019 12:45 AM IST
മ​ഞ്ചേ​രി: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​ദ​സി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ ഒ​ന്നി​നു ഉച്ചകഴിഞ്ഞ് മൂ​ന്നിന് മ​ഞ്ചേ​രി കോ ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൻ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​ീക​രി​ച്ചു. സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് പി. ​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ.​ശി​വ​കു​മാ​ർ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ എ​ൻ.​ടി.​ഫാ​റൂ​ഖ് പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി മു​ൻ മ​ന്ത്രി ടി.​കെ.​ഹം​സ​യേ​യും ക​ണ്‍​വീ​ന​റാ​യി പി.​ശി​വ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.