ജ​ന​കീ​യം, കൗ​മാ​ര​മേ​ളം
Friday, November 22, 2019 12:44 AM IST
മേ​ലാ​റ്റൂ​ർ: കൗ​മാ​ര​ക​ല​യു​ടെ കേ​ളി​കൊ​ട്ട് മേ​ലാ​റ്റൂ​രി​ന് ആ​ഘോ​ഷ പൊ​ലി​മ​യേ​കി​യ​പ്പോ​ൾ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​നം ജ​ന​കീ​യ​മാ​യി.
16 വേ​ദി​ക​ളി​ലാ​യി 52 ഇ​ന​ങ്ങ​ളി​ൽ 2696 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് വ്യാ​ഴാ​ഴ്ച്ച ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ച്ച​ത്.
ജ​ന​കീ​യ മ​ത്സ​ര ഇ​ന​ങ്ങ​ളാ​യ ഒ​പ്പ​ന, മാ​പ്പി​ള​പ്പാ​ട്ട്, മി​മി​ക്രി, മോ​ണോ ആ​ക്റ്റ് എ​ന്നി​വ അ​ര​ങ്ങേ​റി​യ മു​ഖ്യ​വേ​ദി​ക​ളി​ൽ നി​റ​ഞ്ഞ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് മേ​ള​യെ വ​ർ​ണാ​ഭ​മാ​ക്കി​യ​ത്.
കൂ​ടാ​തെ ക​ഥ​ക​ളി, പൂ​ര​ക​ളി, പ​രി​ച​മു​ട്ട്, മ​ദ്ദ​ളം, ചെ​ണ്ട​മേ​ളം, വ​ട്ട​പ്പാ​ട്ട്, ചാ​ക്യാ​ർ​കൂ​ത്ത്, ന​ങ്ങ്യാ​ർ​കൂ​ത്ത്, മൃ​ദം​ഗം, ത​ബ​ല, കേ​ര​ള ന​ട​നം, തു​ട​ങ്ങി​യ​വ​യും വ്യാ​ഴാ​ഴ്ച്ച ന​ട​ന്നു.
മേ​ള​യു​ടെ മൂ​ന്നാം ദി​വ​സ​മാ​യ ഇ​ന്ന് ശാ​സ്ത്രീ​യ നൃ​ത്ത ഇ​ന​ങ്ങ​ളാ​യ ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പി​ടി​തു​ട​ങ്ങി​യ​വ​യും ജ​ന​കീ​യ ഇ​ന​ങ്ങ​ളാ​യ തി​രു​വാ​തി​ര​ക്ക​ളി മോ​ണോ ആ​ക്ട്, നാ​ട​കം തു​ട​ങ്ങി​യ​വ​യും ന​ട​ക്കും 2195 മ​ത്സ​രാ​ർ​ഥി​ക​ൾ വെ​ള്ളി​യാ​ഴ്ച്ച ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ മാ​റ്റു​ര​യ്ക്കും.
പൂ​ർ​ണ​മാ​യും ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​ള്ള മേ​ള ചി​ട്ട​യാ​യ സം​ഘാ​ട​ന മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധ നേ​ടി.
വേ​ദി​ക​ൾ ത​മ്മി​ലു​ള്ള ദൂ​ര കൂ​ടു​ത​ൽ മാ​ത്ര​മാ​ണ് അ​ൽ​പ​മെ​ങ്കി​ലും മ​ത്സ​രാ​ർ​ഥി​ക​ളെ വ​ല​ച്ച​ത്. മേ​ള ഞാ​യ​റാ​ഴ്ച്ച സ​മാ​പി​ക്കും.