ക്രി​ക്ക​റ്റ്: മേ​ലാ​ക്ക​ത്തി​നു ജ​യം
Friday, November 22, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ എ ​ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​ൽ മാ​സ്കോ സി.​സി മേ​ലാ​ക്കം 80 റ​ണ്‍​സി​ന് കൊ​ളീ​ഗ്സ് സി.​സി.മ​ഞ്ചേ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മാ​സ്കോ സി.​സി.മേ​ലാ​ക്കം 39 ഓ​വ​റി​ൽ 144 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. മു​ഹ​മ്മ​ദ് ഷാ​ഹി​ദ് അ​ലി 40 റ​ണ്‍​സെ​ടു​ത്തു.​ കൊ​ളീ​ഗ്സി​ന്‍റെ കെ.​പി. മു​ഹ​മ്മ​ദ് സി​യാ​ദ് പ​ത്തു ഓ​വ​റി​ൽ 29 റ​ണ്‍​സി​ന് നാ​ലി​നു വി​ക്ക​റ്റെ​ടു​ത്തു. കൊ​ളീ​ഗ്സ് സി.​സി മ​ഞ്ചേ​രി 20 ഓ​വ​റി​ൽ 64 റ​ണ്‍​സി​നു ഓ​ൾ ഒൗ​ട്ടാ​യി. മാ​സ്കോ​യു​ടെ എം.​സി.​സി. ഷാ​ജ​ഹാ​ൻ നാ​ലു ഓ​വ​റി​ൽ 13 റ​ണ്‍​സി​നു നാ​ലു വി​ക്ക​റ്റും പി. ​മു​ഹ​മ്മ​ദ് ഷാ​ജി ആ​റു ഓ​വ​റി​ൽ പ​ത്തു റ​ണ്‍​സി​നു മൂ​ന്നു വി​ക്ക​റ്റു​മെ​ടു​ത്തു.

മ​ല​പ്പു​റം മേ​ള ഇ​ന്ന്

മ​ല​പ്പു​റം : യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​പ്പു​റം മേ​ള ഇ​ന്നു മല​പ്പു​റം മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ വൈ​കു​ന്നേ​രം നാ​ലി​നു തു​ട​ക്ക​മാ​കും. പ്ര​ള​യാ​ന​ന്ത​ര മ​ല​പ്പു​റ​ത്തെ വീ​ണ്ടെ​ടു​ക്കാ​ൻ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ത്തു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് നി​ർ​വ​ഹി​ക്കും. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ്ര​മു​ഖ ട്രെ​യ്ന​ർ സു​ലൈ​മാ​ൻ മേ​ൽ​പ്പ​ത്തൂ​ർ മോ​ഡേ​ണ്‍ ലീ​ഡ​ർ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ക്കും. തു​ട​ർ​ന്ന് ഓ​ണ​റ​ബി​ൾ എ​ക്സി​സ്റ്റ​ൻ​സ് ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ക്കും.
സൗ​ജ​ന്യ ബി​പി പ​രി​ശോ​ധ​ന​യും ഇ​തോ​ടൊ​പ്പം ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു സം​രം​ഭ​ക​ത്വ മീ​റ്റ് പി.​കെ.കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.