പെരിന്തൽമണ്ണ: പ്രളയബാധിതരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചും കുറുവ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറുവ വില്ലേജ് ഓഫീസിലേക്ക് ബഹുജനമാർച്ച് നടത്തി. കുറുവ വില്ലേജ് വിഭജിച്ചു പാങ് വില്ലേജ് രൂപീകരിക്കണമെന്നും വില്ലേജ് ഓഫീസ് നവീകരണം ഉടൻ നടപ്പിലാക്കണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു. മങ്കട മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.അബ്ദുള്ള ആധ്യക്ഷം വഹിച്ചു. പി.സലാം, സി.എച്ച്.മുസ്തഫ, ഹനീഫ പെരിച്ചീരി, എ.ശാക്കിർ പ്രസംഗിച്ചു.
മാർച്ചിന് എം.പി.നാസർ, യു.കുഞ്ഞിമുഹമ്മദ്, അഹമ്മദ്കുട്ടിഹാജി, സലാം പാലയിൽ, പി.പി.ഉണ്ണീൻകുട്ടി ഹാജി, എം.പി.യൂസുഫ്, ബഷീർ വെങ്കിട്ട, എ.സി.കുഞ്ഞയമു, പി.ജിനോഷ്, അസീസ് കോട്ടോല, എ.നിസാറുദ്ദീൻ, മുഹമ്മദ് അരിക്കത്, ഡോ.റഹൂഫ് കരുവള്ളി, കെ.ടി.നിസാർ എന്നിവർ നേതൃത്വം നൽകി.