ഇ​രി​ങ്ങാ​ട്ടി​രി സ്കൂ​ളി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ തെ​ളി​വെ​ടു​പ്പും അ​ന്വേ​ഷ​ണ​വും
Friday, November 22, 2019 12:44 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി എ​എം​എ​ൽ​പി സ്കൂ​ളി​ൽ സാ​മൂ​ഹിക​ക്ഷേ​മ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ടീ​മി​ന്‍റെ അ​ന്വേ​ഷ​ണം.
നേ​ര​ത്തെ കു​ട്ടി​ക​ളെ ത​റ​യി​ലി​രു​ത്തി പ​ഠി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ചി​ല ക്ലാ​സു​ക​ളി​ൽ അ​ൻ​പ​തി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ഇ​രു​ത്തി പ​ഠി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന് ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പും അ​ന്വേ​ഷ​ണ​വും ന​ട​ന്ന​ത്.
900 കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളി​ൽ ആ​വ​ശ്യ​മാ​യ ടോ​യ് ലറ്റു​ക​ൾ ഇ​ല്ലാ​ത്ത​തും സ്കൂ​ളി​ലെ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​വും സം​ഘം പ​രി​ശോ​ധി​ച്ചു.
ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.