സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് നാ​ളെ
Friday, November 22, 2019 12:42 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റ് ലി​ൻ​ഗ്വ ഫാ​ന്‍റ’19 23ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ൽ ന​ട​ക്കും. സ​ഹോ​ദ​യ അം​ഗ​ങ്ങ​ളാ​യ 66 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു 2000 വി​ദ്യാ​ർ​ഥി​ക​ൾ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ക്കും. കു​ട്ടി​ക​ളി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കാ​നും സി​ബി​എ​സ്ഇ നി​ഷ്ക​ർ​ഷി​ച്ച നൂ​ത​ന ഇം​ഗ്ലീ​ഷ് ഭാ​ഷ പ​ഠ​ന​രീ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യു​മാ​ണ് ഫെ​സ്റ്റ് ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.
രാ​വി​ലെ പ​ത്തി​നു അ​ലി​ഗ​ഢ് സ​ർ​വ​ക​ലാ​ശാ​ല മ​ല​പ്പു​റം സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി.​ഫൈ​സ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഓ​റ സ്കൂ​ൾ ചെ​യ​ർ​മാ​ൻ കെ.​കെ.​അ​ഷ്റ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്പെ​ല്ലിം​ഗ് മാ​ര​ത്ത​ണ്‍, ആ​ർ​ട്ട് ഓ​ഫ് സ്റ്റോ​റി, കോ​റ​ൽ റീ​ഡിം​ഗ്, ഇം​ഗ്ലീ​ഷ് ന്യൂ​സ് പേ​പ്പ​ർ ക്വി​സ്, ഡി​ബേ​റ്റ്, ഷോ​ർ​ട്ട് ഫി​ലിം എ​ന്നി​വ പ്ര​ധാ​ന​യി​ന​ങ്ങ​ളാ​ണ്. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള സ​ഹോ​ദ​യ കോം​പ്ല​ക്​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്യും. ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷം​ല യു.​സാ​ലിം, സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് എം.​അ​ബ്ദു​ൾ നാ​സ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ജി പോ​ൾ, എം. ​ജൗ​ഹ​ർ, എം.​ടി മൊ​യ്തു​ട്ടി, ടി​റ്റോ എം. ​ജോ​സ​ഫ്, വി​നി​ത വി. ​നാ​യ​ർ, പി.​നി​സാ​ർ​ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. മേ​ള​യി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ ഡി​സം​ബ​ർ ഏ​ഴി​നു മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ ഇം​ഗ്ലീ​ഷ് ഫെ​സ്റ്റി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടു​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9847665490.