മീലാദ് റാലിയും പൊതുസമ്മേളനവും
Friday, November 22, 2019 12:42 AM IST
നിലന്പൂർ: സമസ്ത നിലന്പൂർ മണ്ഡലം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മീലാദ് റാലിയും പൊതുസമ്മേളനവും ചന്തക്കുന്നിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സുലൈമാൻ ഫൈസി ചുങ്കത്തറ അധ്യക്ഷനായി. ബഷീർ ഫൈസി ദേശമംഗലം പ്രമേയ പ്രഭാഷണം നടത്തി. ഇസ്ഹാഖ് ഫൈസി ചാമപറന്പ്, അബ്ദുൽ അസീസ് മുസ്ലിയാർ, ഹംസ മുസ്ലിയാർ, കരീം ബാഖവി, ടി.കെ. അബ്ദുള്ളക്കുട്ടി, കെ.ടി.കുഞ്ഞാൻ, കെ.കെ.എം.അമാനുല്ല ദാരിമി തുടങ്ങിയവർ പ്രസംഗിച്ചു. ബൈപാസ് ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ചന്തക്കുന്ന് ബസ് സ്റ്റാൻഡിൽ സമാപിച്ചു. റാലിക്ക് അലി ഫൈസി പാവണ്ണ, എം.എ.സിദീഖ്, മുജീബ് കരുളായി തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്ന് ചന്തക്കുന്ന് ടൗണ്‍ ജുമാ മസ്ജിദിൽ നടന്ന മൗലീദ് സദസിന് നജീബ് ഫൈസി, ഖാലിദ് ബാഖവി, നദീർ ഫൈസി, സയ്യിദ് സാദിഖ് തങ്ങൾ, നൂർ മുഹമ്മദ് ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.