കെ​ട്ടി​ട​ത്തി​ൽ നിന്നു വീ​ണു പ​രി​ക്ക്
Friday, November 22, 2019 12:42 AM IST
തി​രൂ​ർ: പൂ​ക്ക​യി​ലെ സ്വ​കാ​ര്യ കോ​ള​ജ് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ നി​ന്നു വീ​ണു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​റ്റു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. വി​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​യെ കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൂ​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ കോ​ള​ജ് കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്നാ​ണ് മ​ങ്ങാ​ട് സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി താ​ഴെ​ക്ക് വീ​ണ​ത്.
പ​രി​ക്കേ​റ്റ കു​ട്ടി​യെ ആ​ദ്യം തൊ​ട്ടു​ത്ത ആ​ശു​പ​ത്രി​യി​ലും പി​ന്നി​ട് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​നി വീ​ഴു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​രാ​ണ് ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ഉ​ദ്ഘാ​ട​നം ചെ​യ്തു

എ​ട​പ്പാ​ൾ: ജ​നു​വ​രി എ​ട്ടി​ന് ന​ട​ക്കു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി സി​ഐ​ടി​യു എ​ട​പ്പാ​ൾ ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​വി.​കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.