കേ​ര​ള​ത്തി​ലും ഗു​ണ​മേ​ൻ​മ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ര​ണം
Friday, November 22, 2019 12:42 AM IST
നി​ല​ന്പൂ​ർ: ഉ​ന്ന​ത ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ൽ ഇ​നി​യും ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി അ​ഭി​പ്രാ​യ​പ്പ​ട്ടു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി കു​ട്ടി​ക​ൾ തെ​രു​വി​ൽ അ​ല​യേ​ണ്ടി​വ​രു​ന്ന​ത് ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഇ​പ്പോ​ഴും കേ​ര​ള​ത്തി​ൽ കു​റ​വാ​ണെ​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് യൂ​സ​ഫ​ലി പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ യ​തീം​ഖാ​ന​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം മൈ​ലാ​ടി അ​മ​ൽ കോ​ള​ജ് ക്യാം​പ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​ന്നൈ​യി​ലും ബാം​ഗ്ലൂ​രി​ലും, മ​റ്റു ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ലും പോ​യി പ​ഠി​ച്ച് മ​ക്ക​ൾ മ​ര​ണ​ത്തി​ലേ​ക്കും മ​റ്റും വ​ഴു​തി​വീ​ഴു​ന്ന വാ​ർ​ത്ത​ക​ൾ നാം ​ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ ന​മ്മു​ടെ കു​ട്ടി​ക​ൾ ഉ​യ​ർ​ന്ന ചി​ന്ത​യു​ള്ള​വ​രാ​ണ്. അ​തി​നാ​ൽ ന​മ്മു​ടെ നാ​ട്ടി​ൽ ത​ന്നെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കാ​നാ​ണ് ഭ​ര​ണ ക​ർ​ത്താ​ക്ക​ൾ ത​യാ​റാ​വേ​ണ്ട​ത്. ഇ​വ​രെ പ​ഠി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്. ന​ല്ല ഗു​ണ​മേ​ൻ​മ​യു​ള്ള ഭാ​വി ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടേ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണം വേ​ണം.

പ​ഠി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം കേ​ര​ള​ത്തി​ൽ ത​ന്നെ ഒ​രു​ക്കാ​ൻ കേ​ര​ള​ത്തി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്ക​ണം. പി.​വി.അ​ബ്ദു​ൽ വ​ഹാ​ബ് എം​പി അ​ധ്യ​ക്ഷ​നാ​യി. മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​മ​ൽ കോ​ള​ജ് പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു. അ​നാ​ഥ​മ​ക്ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന സ്ഥാ​പ​ന​മെ​ന്ന നി​ല​യി​ൽ അ​മ​ൽ കോ​ള​ജി​ന് അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ യൂ​സ​ഫ​ലി തു​ക വാ​ഗ്ദാ​നം ചെ​യ്തു. മ​ജീ​ഷ്യ​ൻ രാ​ഗി​ൻ മ​ല​യ​ത്തി​ന്‍റെ മൈ​ൻ​ഡ് മാ​ജി​ക്കും അ​ര​ങ്ങേ​റി. വ്യ​വ​സാ​യ പ്ര​മു​ഖ​ൻ​മാ​രാ​യ പി.​വി.​അ​ഹ​മ്മ​ദ്, തെ​രു​വ​ത്ത് ഖാ​ദ​ർ, യ​തീം​ഖാ​ന പ്ര​സി​ഡ​ന്‍റ് പി.​വി.​അ​ലി മു​ബാ​റ​ക്, അ​മ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​എം.​അ​ബ്ദു​ൽ സാ​ക്കി​ർ, എം.​എം.​ന​ദ്വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഗ്രാ​ഫി​ക് നോ​വ​ൽ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ ന​ട​ന്നു.

നി​ല​ന്പൂ​ർ യ​ത്തീം​ഖാ​ന​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി നി​ർ​വ​ഹി​ക്കു​ന്നു