പ്ര​തി​ഷേ​ധ​ദി​ന​മാ​യി അ​ച​രി​ക്കു​ന്നു
Monday, November 18, 2019 12:45 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ക്ഷ​യ​വാ​ർ​ഷി​ക​മാ​യ ഇ​ന്ന് അ​ക്ഷ​യ സം​രം​ഭ​ക​ർ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ നേ​രി​ടു​ന്ന അ​ന​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം തേ​ടി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ക്ഷ​യ​യു​ടെ നി​ല​നി​ല്‌പ്പി​നെ ബാ​ധി​ക്കു​ന്ന​വി​ധം ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് സാ​ങ്കേ​തി​ക​വി​ദ്യാ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ക്ഷ​യ സം​രം​ഭ​ക​ർ പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന പു​തി​യ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, സേ​വ​ന നി​ര​ക്കു​ക​ൾ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, അ​ക്ഷ​യ സം​രം​ഭ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​സാ​ന്ത വേ​ത​ന​വും ക്ഷേ​മ​നി​ധി​യും അ​നു​വ​ദി​ക്കു​ക, വ്യാ​ജ-​സ​മാ​ന്ത​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് സം​രം​ഭ​ക​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.
മ​ല​പ്പു​റ​ത്ത് സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ട്ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. രാ​വി​ലെ 9.30ന് ​ക​ള​ക്ട​റു​ടെ വ​സ​തി​ക്ക് സ​മീ​പ​ത്ത് നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും.
പ​ത്തിന് സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ ധ​ർ​ണ​യെ അ​ഭി​വാ​ദ്യം ചെ​യ്യും.
കൂ​ടി​യാ​ലോ​ച​ന യോ​ഗ​ത്തി​ൽ സം​യു​ക്ത സ​മ​ര സ​മി​തി ചെ​യ​ർ​മാ​ൻ എം.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ക​ണ്‍​വീ​ന​ർ ശ്രീ​രാ​ജ് ഏ​ലം​കു​ളം, അം​ഗ​ങ്ങ​ളാ​യ എ.​പി.​സ​ദാ​ന​ന്ദ​ൻ, പി.​പി.​അ​ബ്ദു​ൽ നാ​സ​ർ കോ​ഡൂ​ർ, മ​ഹ​ർ​ഷ ക​ള​രി​ക്ക​ൽ, അ​ബ്ദു​ൽ ജ​ലീ​ൽ വ​ളാ​ഞ്ചേ​രി, സി.​എ​ച്ച്. അ​ബ്ദു​സ​മ​ദ്, സ​ജ്ന ആ​ലു​ക്ക​ൽ, പി.​ജ​യ​സു​ധ, ഹാ​രി​സ് തി​രു​ന്നാ​വാ​യ, സേ​വ്യ​ർ വി.​ജോ​ണ്‍, ഷൗ​ക്ക​ത്ത് കാ​ളി​കാ​വ്, ടി.​പി.​അ​ൻ​വ​ർ, നി​സാ​ർ പൊ​ന്നാ​നി, അ​ബ്ദു​സ​ലാം വേ​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.