പ്രൊ​ട്ട​ക‌്ഷ​ൻ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു
Thursday, November 14, 2019 12:22 AM IST
എ​ട​ക്ക​ര: ത​ല​ഞ്ഞി കാ​ർ​മ്മ​ൽ​ഗി​രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ സ്കൂ​ൾ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ചു. രൂ​പി​ക​ര​ണ​യോ​ഗം എ​ട​ക്ക​ര എ​സ്.​ഐ അ​ബ്ദു​ൾ ഹ​ക്കീം ഉ​ത്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് യോ​ഹ​ന്നാ​ൻ സാ​മു​വേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പാ​ൾ സി​സ്റ്റ​ർ ജോ​ണ്‍​സി ജേ​ക്ക​ബ് , ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മ​യ്യ അ​ത്തി​മ​ണ്ണി​ൽ, ഷാ​ന്‍റി പാ​ല​ത്തി​ങ്ക​ൽ, ജോ​ഷി പാ​ല​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു. അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി, ര​ക്ഷ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ, പ്രാ​ദേ​ശി​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ​തി​നാ​റം​ഗ ക​മ്മ​റ്റി​യും രൂ​പീ​ക​രി​ച്ചു.

സ​ത്യഗ്ര​ഹ​ം വി​ജ​യി​പ്പി ക്കുമെന്ന്

നി​ല​ന്പൂ​ർ: ഡി​സം​ബ​ർ നാ​ലി​ന് സ​ഹ​ക​ര​ണ സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല സ​ത്യ​ഗ്ര​ഹ സ​മ​രം വി​ജ​യി​പ്പി​ക്കാ​ൻ നി​ല​ന്പൂ​രി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. കേ​ര​ള സ്റ്റേ​റ്റ് സ​ഹ​ക​ര​ണ സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​എ.​അ​ബ്ര​ഹാം അ​ധ്യ​ക്ഷത വഹിച്ചു.