താ​ബോ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ തു​ട​ങ്ങി
Thursday, November 14, 2019 12:22 AM IST
എ​ട​ക്ക​ര: നി​യോ​ഗ​ങ്ങ​ളേ​ക്കാ​ൾ കൂ​ടു​ത​ലാ​യി ദൈ​വ​ത്തെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി വേ​ണം ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​തെ​ന്ന് നി​ല​ന്പൂ​ർ-​മ​ണി​മൂ​ളി മേ​ഖ​ലാ സി​ഞ്ച​ലൂ​സ് മോ​ണ്‍.​ജോ​സ് മേ​ച്ചേ​രി​ൽ. ര​ണ്ടാ​മ​ത് താ​ബോ​ർ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ത​ല​ഞ്ഞി കാ​ർ​മ​ൽ​ഗി​രി സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദൈ​വ​നാ​മം വി​ളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വ​ർ ര​ക്ഷ പ്രാ​പി​ക്കും.

പു​തി​യ മ​നു​ഷ്യ​നാ​യി വേ​ണം ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​ക​ളി​ൽ നി​ന്ന് ​മ​ട​ങ്ങി​പ്പോ​കാ​ൻ. വ​ച​നം സ്വീ​ക​രി​ച്ച് നൂ​റ് മേ​നി​യും, അ​റു​പ​ത് മേ​നി​യും ഫ​ലം പു​റ​പ്പെ​ടു​വി​ക്കാ​നു​ള്ള വേ​ദി​ക​ളാ​യി ക​ണ്‍​വ​ൻ​ഷ​നു​ക​ൾ മാ​റ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മോ​ണ്‍. ജോ​സ് മേ​ച്ചേ​രി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. താ​ളി​പ്പാ​ടം സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച് വി​കാ​രി ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്ത്, പ്രോ​ട്ടോ വി​കാ​രി ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ത​ല​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​സ​ജി പു​ഞ്ച​യി​ൽ ക​ണ്‍​വ​ൻ​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ബ്ര​ദ​ർ സാ​ബു ആ​റാ​ട്ടു​തൊ​ട്ടി​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കി. ഇ​ന്ന് വൈ​കി​ട്ട് നാ​ല​ര​യ്ക്ക് ജ​പ​മാ​ല, അ​ഞ്ചേ​കാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. മ​ണി​മൂ​ളി ഫൊ​റോ​നാ വി​കാ​രി ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്തും ഫൊ​റോ​ന​യി​ലെ വൈ​ദീ​ക​രും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ആ​റേ​കാ​ലി​ന് ഗാ​ന​ശു​ശ്രൂ​ഷ, ആ​റ​ര​യ്ക്ക് വ​ച​ന ശു​ശ്രൂ​ഷ, എ​ട്ടേ​മു​ക്കാ​ലി​ന് ആ​രാ​ധ​ന, ഒ​ൻ​പ​തി​ന് സ​മാ​പ​നാ​ശീ​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും.