ലോ​റി​യും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, November 13, 2019 10:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​ക​ര​യി​ൽ ലോ​റി​യും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. കു​ന്ന​ക്കാ​വ് മ​ല്ലി​ശേ​രി മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ അ​ബ്ദു​ൾ സ​ലാം(37) ആ​ണ് മ​രി​ച്ച​ത്. കബറടക്കം ഇ​ന്നു ഉ​ച്ച​യ്ക്ക് മ​ല്ലി​ശേ​രി ജു​മാ​മ​സ്ജി​ദിൽ. ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഭാ​ര്യാ​മാ​താ​വ് ചു​ണ്ട​ന്പ​റ്റ ഞെ​ളി​യ​ത്തൊ​ടി റു​ഖി​യ(50), ലോ​റി ഡ്രൈ​വ​ർ കോ​യ​ന്പ​ത്തൂ​ർ സു​ഗു​ണ​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം(29) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്നലെ വൈ​കി​ട്ട് ആ​റോ​ടെ ഏ​ലം​കു​ളം റോ​ഡ് ജംഗ്ഷ​നും എം​ഐ​സി സ്കൂ​ളി​നും ഇ​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ മാ​താ​വ്: സു​ബൈ​ദ. ഭാ​ര്യ: ഷം​ന. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ന​സീ​ഫ്(10), മു​ഹ​മ്മ​ദ് സി​നാ​ൻ(5), ഫാ​ത്തി​മ ന​ഷ് വ(50 ​ദി​വ​സം). സ​ഹോ​ദ​ര​ങ്ങ​ൾ: ഷൗ​ക്ക​ത്ത്, ഷാ​ജ​ഹാ​ൻ, ഷാ​ന​വാ​സ്.