ദേ​ശീ​യ പ​ക്ഷി​നി​രീ​ക്ഷ​ണ ദി​നാ​ച​ര​ണം നടത്തി
Wednesday, November 13, 2019 12:52 AM IST
മ​ങ്ക​ട :ഇ​ന്ത്യ​യു​ടെ പ​ക്ഷി മ​നു​ഷ്യ​നാ​യ ഡോ. ​സാ​ലിം അ​ലി​യു​ടെ ജ​ൻ​മ​ദി​ന​ത്തി​ൽ മ​ങ്ക​ട​യു​ടെ പ്രാ​ദേ​ശി​ക മേ​ഖ​ല​യി​ലേ​ക്ക് പ​ക്ഷി നി​രീ​ക്ഷ​ണ യാ​ത്ര ന​ട​ത്തി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്ക്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ൾ.
ഓ​ലേ​ഞ്ഞാ​ലി, നാ​ട്ടു​മ​രം​കൊ​ത്തി, ക​രി​യി​ല​ക്കി​ളി, മ​ണ്ണാ​ത്തി​ക്കി​ളി, ഓ​ണ​ക്കി​ളി, വ​ലി​യ മീ​ൻ കൊ​ത്തി, ഇ​ര​ട്ട​ത്ത​ല​ച്ചി, മോ​തി​ര ത​ത്ത, സൂ​ചി​മു​ഖി, ചെ​ന്പോ​ത്ത്, തു​ട​ങ്ങി പ​തി​നേ​ഴ് ഇ​ന​ത്തോ​ളം നാ​ട്ടു​പ​ക്ഷി​ക​ളെ സം​ഘം വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി രേ​ഖ​പ്പെ​ടു​ത്തി. നാ​ട്ടു പ​ക്ഷി​ക​ളും മ​നു​ഷ്യ​രും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ​ക്ഷി ദി​ന ക്വി​സും സം​ഘ​ടി​പ്പി​ച്ചു.
പ​ക്ഷി​നി​രീ​ക്ഷ​ണ ദി​ന പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് പി.​പി അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട​യി​ലെ പ്രാ​ദേ​ശി​ക മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളി​ൽ നി​ന്നു ല​ഭി​ച്ച അ​റി​വു​ക​ളും ചേ​ർ​ത്തു സ്കൂ​ൾ പ​രി​സ​ര​ത്തെ പ​ക്ഷി​ക​ളെ​ക്കു​റി​ച്ച് പോ​ക്ക​റ്റ് ഗൈ​ഡ് നി​ർ​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കു​ട്ടി പോ​ലീ​സു​കാ​ർ. അ​ധ്യാ​പ​ക​രാ​യ ജി​ജു, ശ​ര​ത്, പ്ര​മോ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.