മ​ല​യോ​ര പാ​ത: ഭൂ​മി​യു​ടെ രേ​ഖ​ക​ൾ വി​ല്ലേ​ജ് അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി
Wednesday, November 13, 2019 12:52 AM IST
എ​ട​ക്ക​ര: മ​ല​യോ​ര പാ​ത​യ്ക്ക് വേ​ണ്ടി പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ ഭൂ​വു​ട​മ​ക​ൾ വി​ട്ടു കൊ​ടു​ത്ത ഭൂ​മി​യു​ടെ ആ​ദ്യ​ഘ​ട്ട രേ​ഖ​ക​ൾ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വി​ല്ലേ​ജി​ന് കൈ​മാ​റി. പാ​ത​യ്ക്ക് വേ​ണ്ടി നൂ​റി​ൽ​പ​രം ഭൂ​വു​ട​മ​ക​ളാ​ണ് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​ക​രു​ണാ​ക​ര​ൻ പി​ള്ള രേ​ഖ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി വ​ർ​ഗീ​സി​ന് രേ​ഖ​ക​ൾ കൈ​മാ​റി.
വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ജോ​ണ്‍, സി ​സു​ഭാ​ഷ്, ര​വി, അ​ബ്ദു​ൾ അ​സീ​സ്, ബ​ർ​ത്തി​ല ബേ​ബി, ര​ജ​നി രാ​ജ​ൻ എ​ന്നി​വ​രും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.