പലാ​യ​നം ചി​ത്ര പ്ര​ദ​ർ​ശ​ന​ം ഇ​ന്നു സ​മാ​പ​ിക്കും
Wednesday, November 13, 2019 12:52 AM IST
മ​ഞ്ചേ​രി: ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചീ​ഫ് ആ​ർ​ട്ടി​സ്റ്റ് രാ​ജേ​ന്ദ്ര​ൻ പു​ല്ലൂ​രി​ന്‍റെ പലാ​യ​നം ചി​ത്ര പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും. വ​ള​ർ​ന്നു വ​ന്ന നാ​ട്ടി​ൻ​പു​റ​ത്തെ ഗ്രാ​മ​ന​ന്മ​യു​ടെ ചി​ഹ്ന​ങ്ങ​ൾ മ​റ​ഞ്ഞു പോ​വു​ക​യും ഉ​പ​ഭോ​ഗ സം​സ്കാ​ര​ത്തി​ന്‍റെ പു​ത്ത​ൻ അ​ട​യാ​ള​ങ്ങ​ൾ നി​ർ​ബ​ന്ധ​പൂ​ർ​വം സ്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വ​ർ​ത്ത​മാ​ന​കാ​ല​ഘ​ട്ട​ത്തെ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​താ​ണ് പ്ര​ദ​ർ​ശ​നം.
മാ​റി​മ​റി​ഞ്ഞുകൊ​ണ്ടി​രി​ക്കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​കൃ​തി​യു​ടെ മേ​ൽ മ​നു​ഷ്യ​ൻ ചെ​യ്തു കൂ​ട്ടു​ന്ന അ​രു​താ​യ്മ​ക​ളെ​യും ക​ലാ​കാ​ര​ൻ കാ​ൻ​വാ​സി​ലേ​ക്ക് പ​ക​ർ​ത്തി​യും പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടു​ന്നു.
ഈ ​വ​ർ​ഷ​ത്തെ സി​ദ്ധാ​ർ​ഥ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ ചി​ത്ര​മ​ട​ക്കം പ​രി​സ്ഥി​തി വി​ഷ​യ​മാ​യി​ട്ടു​ള്ള ഇ​രു​പ​തോ​ളം ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.
2017-18 ലെ ​കോ​ള​ജ് യൂ​ണി​യ​ൻ മാ​ഗ​സി​ൻ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡാ​ണ് പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ച​ത്.


രാ​ജാ ര​വി​വ​ർ​മ സം​സ്ഥാ​ന പെ​യി​ന്‍റിം​ഗ് പു​ര​സ്കാ​രം, ന്യൂ​ഡ​ൽ​ഹി​യി​ലെ ഓ​ൾ ഇ​ന്ത്യ ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക്രാ​ഫ്റ്റ് സൊ​സൈ​റ്റി​യു​ടെ ചി​ത്ര​ക​ലാ പു​ര​സ്കാ​രം, ജൂ​ണി​യ​ർ ചേം​ബ​ർ യു​വ പ്ര​തി​ഭ പു​ര​സ്കാ​രം, സി​ദ്ധാ​ർ​ഥ ഫൗ​ണ്ടേ​ഷ​ൻ സം​സ്ഥാ​ന ചി​ത്ര​ക​ലാ പു​ര​സ്കാ​രം എ​ന്നി​വ​ക്ക് രാ​ജേ​ന്ദ്ര​ൻ അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. ഗാ​യി​ക വി.​ആ​ർ. ലൗ​ലി​യാ​ണ് ഭാ​ര്യ. ന​ന്ദി​ത്ത് രാ​ജ്, സൂ​ര്യ ജി​ത്ത് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.