ഗ്രാ​മ​ശ്രീ മു​ട്ട​ക്കോ​ഴി​ക​ൾ വി​ത​ര​ണ​ത്തി​ന്
Wednesday, November 13, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​നി​ത​ക​ളു​ടെ സാ​ന്പ​ത്തി​ക ഉ​യ​ർ​ച്ച​യ്ക്കാ​യി 2019 -20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലൂ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന മു​ട്ട​ക്കോ​ഴി​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​. 45 ദി​വ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട 10 കോ​ഴി​ക​ൾ വീ​തം 5000 കോ​ഴി​ക​ളാ​ണ് ഗ്രാ​മ​സ​ഭ​വ​ഴി തെ​രെ​ഞ്ഞെ​ടു​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.
ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു വി​ഭാ​ഗ​ത്തി​ലൂ​ടെ കോ​ഴി​ക്കൂ​ടും നി​ർ​മി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ന​വം​ബ​ർ 20ന​കം മൃ​ഗാ​ശു​പ​ത്രി​യി​ൽ ഗു​ണ​ഭോ​ക്തൃ​വി​ഹി​തം അ​ട​വാ​ക്കി ര​സീ​തി കൈ​പ്പ​റ്റേ​ണ്ട​താ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.