ആ​ൾ​താ​മ​സ​മു​ള്ള വീ​ട്ടി​ൽ ക​ള്ളു​ഷാ​പ്പി​ന് ന​ൽ​കി​യ ലൈ​സ​ൻ​സ് ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു
Wednesday, November 13, 2019 12:51 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് വെ​ള്ള​ക്ക​ട്ട​യി​ലെ ആ​ൾ​താ​മ​സ​മു​ള്ള വീ​ട്ടി​ൽ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി മ​ര​വി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന വീ​ടി​നെ അ​ന​ധി​കൃ​ത​മാ​യി ത​രം മാ​റ്റി എ​ക്സൈ​സ് വ​കു​പ്പ് ന​ൽ​കി​യ ലൈ​സ​ൻ​സാ​ണ് കോ​ട​തി ചൊ​വ്വാ​ഴ്ച മ​ര​വി​പ്പി​ച്ച​ത്.
മേ​ലേ വെ​ള്ള​ക്ക​ട്ട​യി​ലെ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യു​ള്ള ആ​മാ​ട​ൻ കോ​ള​നി​യി​ൽ പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി 2003-04 വ​ർ​ഷ​ത്തി​ൽ ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​നെ​യാ​ണ് വാ​ണി​ജ്യാ​വ​ശ്യ​ത്തി​ലേ​ക്ക് ത​രം മാ​റ്റി​യ​ത്. വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്ന് സ്ഥി​തി ചെ​യ്യു​ന്ന കോ​ള​നി​യി​ൽ ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​കീ​യ സ​മി​തി ആ​റു​മാ​സ​ത്തി​ല​ധി​ക​മാ​യി സ​മ​ര​രം​ഗ​ത്തു​ണ്ട്.
ഒ​രാ​ഴ്ച മു​ന്പ് ഈ ​വീ​ട്ടി​ലേ​ക്ക് പോ​ലീ​സ് ഒ​ത്താ​ശ​യോ​ടെ ക​ള്ള് എ​ത്തി​ക്കാ​നു​ള്ള മ​ദ്യ​മാ​ഫി​യ​യു​ടെ നീ​ക്കം നാ​ട്ടു​കാ​ർ ചെ​റു​ക്കു​ക​യും തു​ട​ർ​ന്ന് അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. ക​ള്ളു​ഷാ​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ വാ​ർ​ഡ് അം​ഗം പി.​വി.​പ​ത്മാ​വ​തി രാ​കേ​ഷ് ശ​ർ​മ മു​ഖേ​ന ന​ൽ​കി​യ ഹ​ര്‌ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോട​തി എ​ക്സൈ​സ് വ​കു​പ്പ് ന​ൽ​കി​യ ലൈ​സ​ൻ​സ് മ​ര​വി​പ്പി​ച്ച​ത്.