പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക്ക് കാ​രു​ണ്യ​ഹ​സ്തവുമായി കു​രു​ന്നു​ക​ൾ
Wednesday, November 13, 2019 12:51 AM IST
മേ​ലാ​റ്റൂ​ർ: രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലു​ള്ള മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്കാ​യു​ള്ള ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് പൂ​ർ​വ​വി​ദ്യാ​ല​യ​ത്തി​ലെ കു​രു​ന്നു​ക​ൾ തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കി മാ​തൃ​ക​യാ​യി.

ചോ​ല​ക്കു​ളം ടി.​എം.​ജേ​ക്ക​ബ് മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന കെ.​സ​ഫ എ​ന്ന കു​ട്ടി​യു​ടെ ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്കാ​ണ് ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാം അ​ഭി​മാ​നാ​ർ​ഹ​മാ​യ ത​ര​ത്തി​ൽ കൊ​ച്ചു​കു​രു​ന്നു​ക​ൾ തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കി​യ​ത്.

സ​ഫ രോ​ഗ​ബാ​ധി​ത​യാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ മേ​ലാ​റ്റൂ​രി​ലെ സു​മ​ന​സു​ക​ൾ രൂ​പം​കൊ​ടു​ത്ത ചി​കി​ത്സാ​സ​ഹാ​യ നി​ധി​യി​ലേ​ക്ക് നാ​ലാം​ക്ലാ​സ് വ​രെ മാ​ത്ര​മു​ള്ള സി​ടി​എം​ജെ മെ​മ്മോ​റി​യ​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി തു​ക സ​മാ​ഹ​രി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക ചി​കി​ത്സാ ധ​ന​സ​ഹാ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ​ക്ക് കൈ​മാ​റി.

ഹെ​ഡ്മി​സ്ട്ര​സ് ടി.​ക​ല്യാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​സൈ​നു​ദ്ദീ​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ.​ഷാ​ഹി​ത, എം.​ഗാ​യ​ത്രി, കെ.​വ​ന​ജ, എ​ൻ.​ജെ​സ്നി, പി.​എ​ച്ച്.​മു​സ്ബി​ൻ, സ്കൂ​ൾ ലീ​ഡ​ർ പി.​കെ.​ആ​നി​യ, എ​ൻ.​സു​ക​ന്യ, കെ.​ആ​ർ.​അ​ഖി​ൽ, എ.​ശി​ശി​ര, മു​ഹ​മ്മ​ദ് സ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.