പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Tuesday, November 12, 2019 12:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദു​ബാ​യി​പ്പ​ടി - ല​ക്ഷം വീ​ട് റോ​ഡി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തെ താ​ങ്ങി നി​ർ​ത്തു​ന്ന ക​രി​ങ്ക​ൽ കെ​ട്ട് ത​ക​ർ​ന്നി​ട്ട് മാ​സ​ങ്ങ​ളാ​യി. പ്ര​ള​യ കാ​ല​ത്ത് വെ​ള്ളം ക​യ​റി തോ​ടി​ന് കു​റു​കെ​യു​ള്ള ഈ ​പാ​ല​ത്തി​ന് കൂ​ടു​ത​ൽ ബ​ല​ക്ഷ​യം സം​ഭ​വി​ച്ചി​രി​ക്കു​ക​യാ​ണ്.
പ്ര​ള​യ കാ​ല​ത്ത് മാ​ന​ത്ത്മം​ഗ​ലം ബൈ​പാ​സി​ൽ വെ​ള്ളം ക​യ​റി​യ​പ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​ട്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കാ​ൻ ഏ​ക​ ആ​ശ്ര​യ​മാ​യി​രു​ന്ന റോ​ഡി​ലെ പാ​ല​മാ​ണ് ഏ​ത് നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ രീ​തി​യി​ൽ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്.​
സ്കൂ​ൾ വാ​ഹ​ന​ങ്ങ​ള​ട​ക്കം നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട യാ​ത്ര​ക്കാ​രും ക​ട​ന്ന് പോ​കു​ന്ന റോ​ഡി​ലെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്.
പാ​ലം എ​ത്ര​യും വേ​ഗ​ത്തി​ൽ പു​തു​ക്കി പ​ണി​യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.