കു​ടി​വെ​ള്ള​ക്ഷാ​മം; പോ​ത്തു​ക​ല്ലി​ൽ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Tuesday, November 12, 2019 12:20 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ല്ലി​ൽ പ്ര​ള​യ​ത്തി​ൽ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റു​ക​ൾ ന​ന്നാ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. മ​ണ്ണും ചെ​ളി​യും വ​ന്ന​ടി​ഞ്ഞ് കി​ണ​റു​ക​ൾ മ​ലി​ന​മാ​യ​തി​നാ​ൽ നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ൾ കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​യു​ക​യാ​ണ്.
ചി​ല സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വാ​ഹ​ന​ങ്ങ​ളി​ല​ത്തെി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന വെ​ള്ള​മാ​ണ് ഇ​പ്പോ​ൾ ഇ​വ​രു​ടെ ഏ​ക ആ​ശ്ര​യം. വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​സേ​വ​നം എ​ത്ര​നാ​ൾ കൂ​ടി​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ. ഈ ​അ​വ​സ്ഥ​യി​ൽ കി​ണ​റു​ക​ൾ ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
വെ​ള്ളം അ​ണു​മു​ക്ത​മാ​ക്കു​ക, വെ​ള്ളം പ​രി​ശോ​ധ​ന ന​ട​ത്തു​ക, ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജ​ന​ങ്ങ​ളി​ൽ ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി പ​ഞ്ചാ​യ​ത്തി​നു നി​വേ​ദ​നം ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി യൂ​ണി​റ്റ് ക​മ്മി​റ്റി. പോ​ത്തു​ക​ൽ ടൗ​ണി​ലെ ഡ്രൈ​നേ​ജ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, ടൗ​ണി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ സ്വീ​പ്പ​ർ​മാ​രെ നി​യ​മി​ക്കു​ക, പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കാ​ന​ത്തെി​ച്ച സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ഉ​ട​ൻ വേ​ഗം തു​റ​ന്ന് അ​വ​കാ​ശി​ക​ൾ​ക്കു വി​ത​ര​ണം ചെ​യ്യു​ക, ടൗ​ണി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക, റോ​ഡി​ൽ അ​ടി​ഞ്ഞു​കൂ​ടി മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും നി​വേ​ദ​ന​ത്തി​ലു​ണ്ട്.