ക​ണ്ണു​മൂ​ടി​കെ​ട്ടി സൈ​ക്കി​ളോ​ടി​ച്ചു ബോ​ധ​വ​ത്ക​ര​ണം നാ​ളെ
Tuesday, November 12, 2019 12:20 AM IST
മ​ല​പ്പു​റം: ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ക​ണ്ണു​മൂ​ടി കെ​ട്ടി സൈ​ക്കി​ളോ​ടി​ച്ചു കു​ട്ടി​ക​ളു​ടെ ബോ​ധ​വ​ത്ക​ര​ണം. മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​ൻ, മ​ല​യി​ൽ മാ​ജി​ക് അ​ക്കാ​ഡ​മി, വെ​ള്ളി​യ​ഞ്ചേ​രി ഹാ​ർ​വെ​സ്റ്റ് പ​ബ്ലി​ക് സ്കൂ​ൾ എ​ന്നി​വ സം​യു​ക്ത​മാ​യി നാ​ളെ ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു മ​ല​പ്പു​റം ക​ള​ക്ട​റു​ടെ വ​സ​തി​ക്കു മു​ന്നി​ൽ നി​ന്നാ​ണ് സൈ​ക്കി​ൾ യാ​ത്ര ആ​രം​ഭി​ക്കു​ക.
ക​ള​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ സ​മാ​പി​ക്കും. മ​ല​യി​ൽ മാ​ജി​ക്ക് അ​ക്കാ​ഡ​മി​യി​ൽ നി​ന്നു പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വെ​ള്ളി​യ​ഞ്ചേ​രി ഹാ​ർ​വെ​സ്റ്റ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ദ്യ റെ​ജി​യും ആ​റാം​ക്ലാ​സി​ലെ ആ​ദി​ത്ത് റെ​ജി​യു​മാ​ണ് ഈ ​സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്. യാ​ത്ര​ ക​ള​ക്ട​ർ ജാ​ഫ​ർ​മ​ലി​ക് ഫ്ളാ​ഗ് ഓ​ഫ് ചെയ്യും. ബാ​ല​സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യം.