ആ​ധു​നി​ക ടൗ​ണ്‍ ഹാ​ളി​ന്‍റെ നി​ർ​മാ​ണത്തി​ന് തു​ട​ക്കം കു​റി​ച്ചു
Tuesday, November 12, 2019 12:20 AM IST
പെ​രി​ന്ത​ൽ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ 25 -ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ചു​ള്ള ര​ജ​ത ജൂ​ബി​ലി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ആ​ധു​നി​ക ടൗ​ണ്‍ ഹാ​ളി​ന്‍റെ നി​ർ​മാ​ണത്തി​ന് തു​ട​ക്കം കു​റി​ച്ചു. ക​ണ്‍​വൻ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ​മാ​ലി​ക്ക് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം അ​ധ്യ​ക്ഷ​ത വഹിച്ചു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൽ സ​ജിം, മു​നി​സി​പ്പ​ൽ എ​ൻജിനിയ​ർ എ​ൻ.​പ്ര​സ​ന്ന​കു​മാ​ർ, സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, പി.​ടി.​ശോ​ഭ​ന, പ​ത്ത​ത്ത് ആ​രി​ഫ്എ.​ര​തി, ക​ഴി​ശേ​രി മു​സ്ത​ഫ പ്ര​തി​പ​ക്ഷ നേ​താ​വ് താ​മ​ര​ത്ത് ഉ​സ്മാ​ൻ, അ​ഞ്ചാം​വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ തെ​ക്ക​ത്ത് ഉ​സ്മാ​ൻ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​പ്രേ​മ​ല​ത, ടൗ​ണ്‍ ഹാ​ൾ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് നാ​ല​ക​ത്ത് ബ​ഷീ​ർ, ബി​ൽ​ഡിം​ഗ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഫ​സ​ൽ മു​ഹ​മ്മ​ദ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഷാ​ലി​മാ​ർ ഷൗ​ക്ക​ത്ത് , വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ രാ​ജ്, ജെ​എ​ച്ച്ഐ ടി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
1984ൽ ​പ​ഞ്ചാ​യ​ത്താ​യി​രു​ന്ന കാ​ല​ത്ത് നി​ർ​മി​ച്ചി​രു​ന്ന പ​ഴ​യ ടൗ​ണ്‍​ഹാ​ൾ കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് ചോ​ർ​ച്ച​യും മ​റ്റും അ​നു​ഭ​വ​പ്പെ​ടു​ന്ന​തും കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തും കാ​ര​ണം ടൗ​ണ്‍ ഹാ​ളി​ന്‍റെ സ്ഥാ​ന​ത്ത് ആ​ധു​നി​ക​ ക​ണ്‍​വൻ​ഷ​ൻ സെ​ന്‍റ​ർ നി​ർ​മി​ക്കാ​ൻ 13-ാം പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി​യി​ൽ നി​ർ​ദേ​ശ​മു​യ​രു​ക​യും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യു​മാ​യി​രു​ന്നു. മൂ​ന്നു നി​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ 22714 സ്ക്വ​യ​ർ ഫീ​റ്റാ​ണ്. ബേ​സ്മെ​ന്‍റ് ഫ്ലോറി​ൽ 50 കാ​റു​ക​ളും 200 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പാ​ർ​ക്ക് ചെ​യ്യാ​വു​ന്ന പാ​ർ​ക്കിം​ഗ് ഏ​രി​യ, ഗ്രൗ​ണ്ട് ഫ്ലോറി​ൽ 250 പേ​ർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​വു​ന്ന ഡൈ​നിം​ഗ് ഹാ​ൾ, കി​ച്ച​ണ്‍, ടോ​യ്‌ലറ്റ് എ​ന്നി​വ​യും , ഒ​ന്നാം നി​ല​യി​ൽ 504 പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഓ​ഡി​റ്റോ​റി​യം, സ്റ്റേ​ജ്, ഗ്രീ​ൻ റൂം ​എ​ന്നി​വ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട് ലി​ഫ്റ്റ്, അ​നു​ബ​ന്ധ സ്റ്റെ​യ​ർ, മ​ഴ​വെ​ള്ള സം​ഭ​ര​ണി എ​ന്നി​ങ്ങ​നെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഉ​ണ്ട്.
ഏ​ഴു കോ​ടി രൂ​പ നി​ർ​മാ​ണ​ച്ചെല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് വി​ദ​ഗ്ധ ആ​ർ​ക്കി​ടെ​ക്ക് ടീ​മാ​യ എ​യു​എ​സ് ക​ണ്‍​സോ​ർ​ഷ്യം ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ പ്ര​കാ​രം ഗ​വ.​അ​ക്ര​ഡി​റ്റ​ഡ് ഏ​ജ​ൻ​സി​യാ​യ എ​ഫ്എ​സി​ടി ആ​ർ​സി എ​ഫി​നാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല.
പ്ര​കൃ​തി വ​സ്തു​ക്ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കി നി​ർ​മി​ക്കു​ന്ന പ്രി​ഫാ​ബ്സ്ലാ​ബു​ക​ൾ ഉ​പ​യോ​ഗി​ച്ച് വേ​റി​ട്ട സാ​ങ്കേ​തി​ക രീ​തി​യി​ലാ​ണ് ടൗ​ണ്‍ ഹാ​ൾ നി​ർ​മി​ക്കു​ക. അ​ത് കൊ​ണ്ട് ത​ന്നെ ആ​റു മാ​സം കൊ​ണ്ട് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും. മോ​ഡേ​ണ്‍ ക​ണ്‍​വൻ​ഷ​ൻ സെ​ന്‍റ​റി​ന് പ​ഴ​യ ടൗ​ണ്‍​ഹാ​ളി​ന് ന​ൽ​കി​യി​രു​ന്ന മു​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും വ​ള്ളു​വ​നാ​ട്ടി​ലെ പ്ര​മു​ഖ പു​രോ​ഗ​മ​ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ഖാ​വ് മൂ​സ​ക്കു​ട്ടി​യു​ടെ നാ​മ​ഥേ​യ​മാ​ണ് ന​ൽ​കു​ക.