നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ക​യ്യേ​റ്റം തി​രി​ച്ചു​പി​ടി​ക്കാ​നാ​കാ​തെ ഭ​ര​ണ സ​മി​തി
Monday, November 11, 2019 12:35 AM IST
നി​ല​ന്പൂ​ർ: ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു ഒ​രു വ​ർ​ഷം മാ​ത്രം അ​വ​ശേ​ഷി​ക്കേ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പ​നം ഇ​നി​യും ന​ട​പ്പാ​യി​ല്ല. 2015-ൽ ​അ​ധി​കാ​ര​മേ​റ്റ പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ പ്ര​ഖ്യാ​പ​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ ഭൂ​മി ക​യ്യേ​റി​യ​വ​രി​ൽ നി​ന്നു അ​വ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നാ​യി​രു​ന്നു.
ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​ന്നി​ച്ച് നി​ന്ന​തോ​ടെ ക​യ്യേ​റ്റ​ങ്ങ​ൾ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നു ജ​ന​ങ്ങ​ളും ക​രു​തി.
എ​ന്നാ​ൽ ച​ന്ത​ക്കു​ന്ന് വ​ലി​യ​തോ​ടി​ലെ ക​യ്യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ പ​ദ്മി​നി ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൗ​ണ്‍​സി​ല​ർ​മാ​ർ എ​ത്തി​യെ​ങ്കി​ലും ക​യ്യേ​റ്റ​ക്കാ​ര​ന്‍റെ എ​തി​ർ​പ്പി​നു മു​ന്നി​ൽ മ​ടങ്ങേണ്ടിവ​ന്നു. ഈ ​ഭ​ര​ണ സ​മി​തി നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഒ​രി​ഞ്ച് ക​യ്യേ​റ്റ​ഭൂ​മി പോ​ലും തി​രി​ച്ചു​പി​ടി​ച്ചി​ല്ല.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ രൂ​പം കൊ​ണ്ട ശേ​ഷം ടൗ​ണി​നോ​ടു ചേ​ർ​ന്ന ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ക​ത്ത​പ്പെ​ട്ട​ത​ല്ലാ​തെ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. നി​ല​ന്പൂ​ർ കെഎ​ൻ​ജി റോ​ഡി​നോ​ടു ചേ​ർ​ന്നു വ്യാ​പ​ക​മാ​യി ഭൂ​മി ക​യ്യേ​റ്റ​ങ്ങ​ളും ത​ണ്ണീ​ർ​ത​ട​ങ്ങ​ളും പാ​ട​ങ്ങ​ളും നി​ക​ത്തി​യ​തു ത​ട​യാ​നാ​കാ​ത്ത​താ​ണ് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ നി​ല​ന്പൂ​ർ ടൗ​ണി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​ൻ കാ​ര​ണം.
അ​വ​ശേ​ഷി​ക്കു​ന്ന നി​ല​ന്പൂ​ർ ടൗ​ണി​നോ​ട് ചേ​ർ​ന്ന ത​ണ്ണീ​ർ​ത​ട​ങ്ങ​ളും നി​ക​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ക​യ്യേ​റ്റ​ഭൂ​മി​ക​ൾ തി​രി​ച്ചു​പി​ടി​ച്ചു വീ​ട് വ​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്ക് ന​ൽ​കു​മെ​ന്നു പ​റ​ഞ്ഞു അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​വ​ർ ക​യ്യേ​റ്റ​ക്കാ​ർ​ക്കു മു​ന്നി​ൽ കൈ​യും കെ​ട്ടി നി​ൽ​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.
ന​ഗ​ര​സ​ഭ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി നൂ​റു ഹെ​ക്ട​റി​നു മു​ക​ളി​ൽ സ്ഥ​ല​മാ​ണ് സ്വ​കാ​ര്യ ഭൂ​വു​ട​മ​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​ത്. റ​വ​ന്യൂ വ​കു​പ്പി​നെ പ​ഴി​ചാ​രി ര​ക്ഷ​പ്പെ​ടാ​നാ​ണ് ഭ​ര​ണ​സ​മി​തി ശ്ര​മി​ക്കു​ന്ന​ത്.
റ​വ​ന്യൂ വ​കു​പ്പി​നോ​ട് സ​ർ​വേ ന​ട​ത്താ​ൻ ന​ഗ​ര​സ​ഭാ ഭ​ര​ണ സ​മി​തി ഇ​തു​വ​രെ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​യി​ട്ടു​ണ്ട്.