നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ർ കോ​ണ്‍​ഗ്ര​സി​ലേ​ക്ക്
Monday, November 11, 2019 12:34 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സ്വ​ത​ന്ത്ര കൗ​ണ്‍​സി​ല​ർ മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ കോ​ണ്‍​ഗ്ര​സി​ലേ​ക്കു മ​ട​ങ്ങു​ന്നു. മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യു​ടെ ച​ന്ത​ക്കു​ന്ന് ഡി​വി​ഷ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ ത​ത്​കാ​ലം കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ക്കി​ല്ല.
പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ചാ​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സ്ഥാ​നം ന​ഷ്ട​മാ​കും. കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നു 2010ൽ ​മ​യ്യ​ന്താ​നി ഡി​വി​ഷ​നി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ​ത്രി​ക ന​ൽ​കി​യ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ൽ നി​ന്നു പു​റ​ത്താ​യ​ത്. മു​സ്ത​ഫ​യെ കോ​ണ്‍​ഗ്ര​സി​ലേ​ക്കു കൊ​ണ്ടു​വ​രു​ന്ന​തി​നെ കോ​ണ്‍​ഗ്ര​സി​നു​ള്ളി​ൽ ഒ​രു വി​ഭാ​ഗം എ​തി​ർ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​സ്ത​ഫ​യു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ പാ​ർ​ട്ടി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന നി​ല​പാ​ടാ​ണ് കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സി​നു പതിനാറും ​മു​സ്ലിം​ലീ​ഗി​നു ഒ​ന്പ​തും സി​പി​എ​മ്മി​നു ആ​റും സി​പി​ഐ​ക്ക് ഒ​രം​ഗ​വു​മാ​ണു​ള്ള​ത്.