പൊ​ന്നാ​നി മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ ക​നോ​ലി ക​നാ​ൽ ശു​ചീ​ക​രി​ക്കു​ന്നു
Friday, November 8, 2019 12:45 AM IST
മ​ല​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യി മാ​ലി​ന്യ​ത്തി​ൽ മു​ങ്ങി കി​ട​ന്ന ക​നോ​ലി ക​നാ​ൽ ശു​ചീ​ക​രി​ക്കു​ന്നു. പൊ​ന്നാ​നി മു​ത​ൽ കോ​ഴി​ക്കോ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. തീ​ര​ദേ​ശ എം​എ​ൽ​എ​മാ​രു​ടെ നി​ര​ന്ത​ര​മാ​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ശു​ചീ​ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​യ​ത്.
മാ​ലി​ന്യ​ത്തി​ന്‍റെ അ​ള​വ് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു ഗു​രു​ത​ര​മാ​യ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.
ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​നോ​ലി ക​നാ​ൽ ശു​ദ്ധീ​ക​രി​ക്കാ​നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നും ക​ർ​മ​പ​ദ്ധ​തി ത​യാ​റാ​ക്കു​മെ​ന്നും ഇ​തി​നാ​യി മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു.
ക​നാ​ൽ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നൂ​ർ എം​എ​ൽ​എ വി.​അ​ബ്ദു​റ​ഹി​മാ​ൻ അ​വ​ത​രി​പ്പി​ച്ച ശ്ര​ദ്ധ ക്ഷ​ണി​ക്ക​ൽ പ്ര​മേ​യ​ത്തി​നു മ​റു​പ​ടി പ​റ​യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്നു മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ’ക്ലീ​ൻ ക​നോ​ലി’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​യ റോ​ബോ​ട്ട് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ അ​തി​രൂ​ക്ഷ​മാ​യ മാ​ലി​ന്യ പ്ര​ശ്ന​മാ​ണ് ക​നാ​ലി​ൽ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.
പ​ല​വി​ധ രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്ന വി​ഷാം​ശ​ങ്ങ​ളും പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളു​മു​ണ്ടെ​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളെ ഇ​തു പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.
മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം മാ​ത്ര​മ​ല്ല, ശാ​ശ്വ​ത​മാ​യി ക​നാ​ൽ സം​ര​ക്ഷി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദേ​ശി​ക്കു​ന്ന​തെ​ന്നും പ​ല കാ​ല​ങ്ങ​ളി​ലും പ​ല​യി​ട​ത്തു​മാ​യി ഹ്ര​സ്വ​മാ​യ വി​ക​സ​നം മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്നും പൂ​ർ​ണ​മാ​യ ന​വീ​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും വി.​അ​ബ്ദു​റ​ഹ്‌​മാ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.