ക​സ്റ്റ​ഡി വാ​ഹ​ന നി​ക്ഷേ​പം: സ​മീ​പ​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു
Friday, November 8, 2019 12:45 AM IST
ക​രു​വാ​ര​ക്കു​ണ്ട്: നി​യ​മ​ലം​ഘ​ന​ത്തെ തു​ട​ർ​ന്ന് ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്നു. സ്ഥ​ല​പ​രി​മി​തി​യെ തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ കോ​ന്പൗ​ണ്ടി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ഒ​ന്നി​നു മീ​തേ ഒ​ന്നാ​യി അ​ട്ടി​യി​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.
ഇ​ഴ​ജ​ന്തു​ക്ക​ൾ, കു​റു​ക്ക​ൻ, കാ​ട്ടു​പൂ​ച്ച , തെ​രു​വു​നാ​യ്ക്കൾ‌ തുടങ്ങിയവയുടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണി​വിടം. ഉ​ഗ്ര​വി​ഷ​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ പ​രി​സ​ര​വാ​സി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. രാ​ത്രി​യാ​യാ​ൽ ഇ​ഴ​ജ​ന്തു​ക്ക​ളെ ഭ​യ​ന്ന് വീ​ടി​ന് വെ​ളി​യി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ത്ര​യും വേ​ഗം ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.