അ​ന​ധി​കൃ​ത വൈ​ദ്യു​ത വേ​ലി​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി
Wednesday, October 23, 2019 12:11 AM IST
മ​ല​പ്പു​റം: വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്താ​നും ക​ന്നു​കാ​ലി​ക​ളി​ൽ നി​ന്നും മ​റ്റും കൃ​ഷി സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി ക​ന്പി​വേ​ലി​ക​ളി​ൽ കൂ​ടി വൈ​ദ്യു​തി ക​ട​ത്തി വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. എ​ഡി​എം എ​ൻ.​എം മെ​ഹ​റ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന വൈ​ദ്യു​ത അ​പ​ക​ട നി​വാ​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് തി​രു​മാ​നം.
നി​യ​മ​വി​രു​ദ്ധ​മാ​യി സ്ഥാ​പി​ക്കു​ന്ന വൈ​ദ്യു​തി വേ​ലി​ക​ൾ മൃ​ഗ​ങ്ങ​ൾ​ക്കും മ​നു​ഷ്യ​ർ​ക്കും നി​ര​ന്ത​ര​മാ​യി അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. വൈ​ദ്യു​തി കാ​ലു​ക​ളി​ൽ കൂ​ടി അ​ന​ധി​കൃ​ത​മാ​യി കേ​ബി​ൾ വ​ലി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഇ​വ അ​ഴി​ച്ചു മാ​റ്റും. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​യോ​ടെ കേ​ബി​ൾ വ​ലി​ക്കു​ന്ന​വ​ർ കേ​ബി​ളു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ടി.​വി ഓ​പ്പ​റേ​റ്റ​റു​ടെ പേ​ര് ടാ​ഗ് ചെ​യ്യ​ണം.
വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്ക് സ​മീ​പം ഇ​രു​ന്പു​തോ​ട്ടി, ഇ​രു​ന്പ് ദ​ണ്ഡ് തുടങ്ങിയ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്്. മാ​ങ്ങ, ച​ക്ക, ക​ശു​മാ​ങ്ങ തു​ട​ങ്ങി​യ ഫ​ല​ങ്ങ​ൾ വി​ള​വെ​ടു​ക്കു​ന്ന​തി​ന് ഇ​രു​ന്പു​തോ​ട്ടി​യോ ദ​ണ്ഡോ വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കു സ​മീ​പം ഉ​പ​യോ​ഗി​ക്ക​രു​ത്. വൈ​ദ്യു​തി ക​ന്പി​ക​ൾ പൊ​ട്ടി വീ​ണ​തോ മ​റ്റു വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ 9496 01 01 01 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്ക​ണം.ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ൽ 23 വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്. ഈ ​അ​പ​ക​ട​ങ്ങ​ളി​ലാ​യി ഒ​ന്പ​തു മ​നു​ഷ്യ​ർ​ക്കും ര​ണ്ടു മൃ​ഗ​ങ്ങ​ൾ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു.
നാ​ലു കെഎസ്ഇ​ബി ജീ​വ​ന​ക്കാ​രും മൂ​ന്നു ക​രാ​ർ ജീ​വ​ന​ക്കാ​രും അ​ട​ക്കം 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കെഎസ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നിയ​ർ ടി.​യു ശോ​ഭ​ന, മ​റ്റു വൈ​ദ്യു​തി ബോ​ർ​ഡ്് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.